ചെന്നൈ: വൈദ്യുതി സൈക്കിള്‍ വിപണിയിലെത്തുന്നു. പേര് ഐ സിപ്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാസില്‍ എനര്‍ജിറ്റിക്സ് ആണ് ഇതിനു പിന്നില്‍. ഈ മാസം അവസാനം ഹൈദരാബാദില്‍ അവതരിപ്പിക്കും.
35 കിലോ ആണ് ഇതിന്റെ ഭാരം. ഒന്നര മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 25 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. സൗരോര്‍ജ്ജമോ, വൈദ്യുതിയോ ഉപയോഗിച്ചും ചാര്‍ജ് ചെയ്യാം. പലയിടത്തും പരീക്ഷണം നടത്തി വിജയിച്ചതാണ് ഈ വൈദ്യുതി സൈക്കിള്‍. മൂന്നു വര്‍ഷം ഇതിന്റെ പരീക്ഷണം നടന്നിരുന്നു.
നവംബറോടെ വിപണിയിലെത്തിക്കുക ലക്ഷ്യം. വില 25,000 രൂപ. 25 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഇതിന് ഏഴ് യൂണിറ്റ് വൈദ്യുതി മതി. 90 മിനിറ്റു കൊണ്ട് ചാര്‍ജ് ചെയ്യാം. ബാറ്ററി 2,000 തവണ ചാര്‍ജ്ജ് ചെയ്യം.
ഗിയറില്ലാത്ത സൈക്കിള്‍ ആവശ്യമെങ്കില്‍ പെഡലില്‍ ചവിട്ടിയും ഓടിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: