കുമ്പള: മഞ്ചേശ്വരം മണ്ഡലത്തില്‍ ഷിറിയയില്‍ നിര്‍മ്മിച്ച തീരദേശ പോലീസ് സ്റ്റേഷന് പണി തീര്‍ത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കുന്നതില്‍ ഇരു മുന്നണി സര്‍ക്കാറുകളും തികച്ചും അവഗണനയാണ് കാണിച്ചുവന്നതെന്ന് ബിജെപി മഞ്ചേശ്വരം മണ്ഡലം വൈസ് പ്രസിഡന്റ് കെ.വിനോദന്‍ ആരോപിച്ചു. തീര സുരക്ഷക്കു വേണ്ടി നിര്‍മ്മിച്ച സ്ഥാപനമാണ് ഇപ്പോള്‍ കാടുമൂടിക്കിടക്കുന്നത്. ഈ സ്റ്റേഷന് ഉദ്ഘാടനം ചെയ്യാത്തതിനാല്‍ പ്രദേശത്ത് നിന്ന് വ്യാപകമായ രീതിയില്‍ മണലെടുപ്പ് നടക്കുകയാണ്. എത്രയും പെട്ടെന്ന് പോലീസ് സ്റ്റേഷന് ഉദ്ഘാടനം ചെയ്താല്‍ മണല്‍മാഫിയ സംഘത്തെ നിലക്ക് നിര്‍ത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: