ന്യൂദല്‍ഹി: എയര്‍ ഇന്ത്യ 2015- 2016 സാമ്പത്തിക വര്‍ഷം 105 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം ഉണ്ടാക്കിയതായി അധികൃതര്‍ അറിയിച്ചു. പത്തു വര്‍ഷം മുന്‍പ് ഇന്ത്യന്‍ എയര്‍ലൈന്‍സുമായി ലയിപ്പിച്ച ശേഷം ആദ്യമായാണ് എയര്‍-ഇന്ത്യ ലാഭത്തിലാകുന്നത്. ഇന്ധനച്ചെലവിലുണ്ടായ കുറവാണ് പ്രധാന കാരണം. 31 ശതമാനമാണ് പെട്രോള്ച്ചെലവ് കുറഞ്ഞത്.
യാത്രക്കാരുടെ എണ്ണത്തിലും 6.6 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായത്. 2015 ല്‍ 1.68 കോടി ജനങ്ങളാണ് എയര്‍ ഇന്ത്യാ വിമാനങ്ങളില്‍ യാത്ര ചെയ്തത്. ഇത് 1.80 കോടിയായി. അതേസമയം വരുമാനത്തില്‍ നേരിയ കുറവാണ് വന്നത്, 20,613 കോടിയില്‍ നിന്ന് 20,526 കോടിയായി, 2014- 2015ല്‍ പ്രവര്‍ത്തന നഷ്ടം 2636 കോടിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: