കാസര്‍കോട്: വിവിധ പെന്‍ഷന്‍കാര്‍ക്ക് മസ്റ്ററിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ജീവന് പ്രമാണ് പദ്ധതി (ബയോമെട്രിക് ഐഡന്റിഫിക്കേഷന്‍) ജില്ലയിലെ ട്രഷറികളില്‍ വിവിധ തിയ്യതികളില്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു.
ആധാര്‍ കാര്‍ഡ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം സൗകര്യപ്രദമായ സബ് ട്രഷറികളില്‍ പ്രസ്തുത തീയ്യതികളില്‍ രാവിലെ 10.30 നും വൈകുന്നേരം 3.30 നുമിടയില്‍ പെന്‍ഷന്‍കാര്‍ ഹാജരാകണം. കാസര്‍കോട് സബ് ട്രഷറിയില്‍ 19 നും, നീലേശ്വരത്ത് 20 നും, ചട്ടഞ്ചാലില്‍ 21 നും, മാലക്കല്ലില്‍ 22 നും, ഹൊസ്ദുര്‍ഗില്‍ 24 നും, വെള്ളരിക്കുണ്ട് 25 നും, മഞ്ചേശ്വരത്ത് 26 നുമാണ് പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: