പത്തനംതിട്ട: അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാര്‍ കെഎസ്ആര്‍ടിസിയില്‍ നടത്തിയ ഉദ്ഘാടന മാമാങ്കത്തിനെതിരേ പ്രതിഷേധ പ്രകടനം നടത്തിയതിന്റെ പ്രതികാരനടപടിഎന്നോണം യുവമോര്‍ച്ച അടൂര്‍ മണ്ഡലം പ്രസിഡന്റ് ഗോപകുമാര്‍ മിത്രപുരത്തേയും,സഹപ്രവര്‍ത്തകരേയും കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച നടപടിയില്‍ യുവമോര്‍ച്ച ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
ജില്ലാ അദ്ധ്യക്ഷന്‍ സിബി സാം തോട്ടത്തില്‍ ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിസ്റ്റ് ഭീകരതയും പോലീസ് രാജും ജില്ലയില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് എംഎല്‍എ അടൂര്‍ സിഐ ആര്.ബിനുവിനെ ഉപയോഗിച്ച് ഭാരതീയ ജനതാപാര്‍ട്ടിയുടേയും യുവമോര്‍ച്ചയുടേയും പ്രവര്‍ത്തകരുടെ വീടുകള്‍ കയറി ഭീഷണിപ്പെടുത്തുന്നതെന്ന് സിബിസാംപറഞ്ഞു.
ജില്ലയില്‍ പോലീസ് രാജ് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ യുവമോര്‍ച്ച ശക്തമായി അതിനെ നേരിടുമെന്നും യോഗം പ്രഖ്യാപിച്ചു.
ജില്ലാ ജന.സെക്രട്ടറി വിഷ്ണുമോഹന്, രാജഏഷ് ആലപ്പാട്ട്, ഡി.അജിത്ത്കുമാര്‍, ബിനുചന്ദ്രന്‍, കൊടിയില്‍ പ്രദീപ്, ഹരിണ്‍.ജി.രഞ്ജിത്ത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: