കാസര്‍കോട്: സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷനും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും സംയുക്തമായി സ്കൂള്‍ കുട്ടികള്‍ക്കായി കുട്ടികളുടെ അവകാശ സംരംക്ഷണം, കുട്ടികള്‍ക്കായുള്ള വിവിധ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ജില്ലാ തല ക്വിസ്സ് മത്സരം സംഘടിപ്പിക്കുന്നു. 22 ന് രാവിലെ 10 മുതല്‍ കാസര്‍കോട് ചിന്മയ വിദ്യാലയത്തിലാണ് മത്സരം നടക്കുക. ഒരുവിദ്യാലയത്തില്‍ നിന്നും 8 മുതല്‍ 12വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന രണ്ട് കുട്ടികള്‍ അടങ്ങുന്ന ഒരുടീമിന് മത്സരത്തില്‍ പങ്കെടുക്കാം. ഓണ്‍ലൈന്‍ വഴി ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 സ്കൂളുകള്‍ക്ക് ജില്ലാ തല ക്വിസ്സ് മത്സരത്തില്‍ പ്രവേശനം ലഭിക്കും.. ജില്ലാ തല ക്വിസ്സ് മത്സരത്തില്‍ വിജയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന തല പൊതുയോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തില്‍ നവംബര്‍ 18 ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന തല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നതാണ്. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് തയ്യാറാക്കിയ ചോദ്യാവലി ഉപയോഗിച്ചാണ് ക്വിസ് മത്സരം നടത്തുന്നത്. രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്കൂളുകള്‍ പങ്കെടുക്കുന്ന ടീമിന്റെ വിശദാംശങ്ങള്‍ അടങ്ങിയ സ്ഥാപന മേധാവിയുടെ സാക്ഷ്യപ്പെടുത്തിയ കത്ത് സഹിതം റരുൗസറെ@ഴാമശഹ.രീാ എന്ന വിലാസത്തില്‍ 20 ന് മുമ്പായി ഇമെയില്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 256990, 9061357776.
പ്രതികരിക്കാൻ ഇവിടെ എഴുതുക: