പാവറട്ടി : കഴിഞ്ഞ ദിവസം രാത്രിയില്‍ പെയ്ത കനത്ത മഴയില്‍ വെങ്കിടങ്ങ്, മുല്ലശ്ശേരി പഞ്ചായത്തുകളിലെ ആയിരം ഏക്കര്‍ വിത വെള്ളത്തില്‍ മുങ്ങി.
വിത കഴിഞ്ഞ് 15 മുതല്‍ 20 ദിവസം വരെ പ്രായമായ നെല്‍ചെടികളാണ് വെള്ളത്തില്‍ മുങ്ങിയത്. മധുക്കര തെക്കെ പുറം കോള്‍പടവ്,പൊണ്ണമുത, മണല്‍പുഴ, പടിഞ്ഞാറെ കരിമ്പിടം, വടക്കേകോഞ്ചിറ, നാട് നടക്കുന്ന തെക്കെ കോഞ്ചിറ, വിതനടക്കേണ്ട ഏല മുതകോള് പടവ് ഉള്‍പെടെയുള്ളവയാണ് വെള്ളത്തില്‍ മുങ്ങിയത്.
ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം വൈദ്യുതി വിച്ചേദിച്ചതും പ്രധാന ചാലുകളിലും ഉള് ചാലുകളിലും നിരോഴുക്കിനെ തടസ്സപ്പെടുത്തുന്ന വിധം നിറഞ്ഞചണ്ടി നീക്കം ചെയ്യാത്തതുമാണ് വിത വെള്ളത്തില്‍ മുങ്ങാന്‍ ഇടയാക്കിയതെന്ന് പടവ് ഭാരവാഹികളായ ഇ.ഡി.യേശുദാസ്, പി.പരമേശ്വരന്, സദാശിവന് മധുക്കര, ജോര്‍ജ് മാസ്റ്റര്‍ എന്നിവര്‍ പറഞ്ഞു. മഴ പെയ്യാന്‍ തുടങ്ങിയാല്‍ പോകുന്ന വൈദ്യുതിയാണ് കൃഷിയുടെ നാശം ഉറപ്പാക്കുന്നത്.
വൈദ്യുതി കൃത്യമായി കാര്‍ഷിക മേഖലക്ക് ലഭ്യമായാല്‍ മാത്രമോ ഒരു പരിധിവരെ ഇവിടെ നെല്‍ കൃഷി നാശം ഒഴിവാക്കാനാവുക. അതൊടൊപ്പം ഏനാമാക്കല്‍ റഗുലേറ്ററുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രധാന ചാലുകളായ ചെമ്മീന്‍ചാല്‍, കടാം തോട്ചാല്, ഉള്‍ചാലുകള്‍ എന്നീ ചാലുകളില്‍ ചണ്ടിയും കുളവാഴയും നിറഞ്ഞ് നീരൊഴുക്കിനെ തടസ്സപ്പെടുത്തുന്നതും പടവില്‍ വെള്ളക്കെട്ട് രൂക്ഷമാകാന്‍ ഇടയാക്കുന്നു.
ഈ പ്രശനങ്ങള്‍ക്ക് അടിയന്തിര പരിഹാരം തേടി ഉന്നത ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിവേതനങ്ങള്‍ നല്‍കിയിട്ടും പരിഹാരം കാണാത്തതാണ് രൂക്ഷമായ കൃഷി നാശത്തിന് വഴിവെക്കുന്നത്. അടിയന്തിരമായി വെള്ളം വററിച്ചില്ലെങ്കില് ലക്ഷങ്ങളുടെ നഷ്ടമായിരിക്കും കര്‍ഷകര്‍ അനുഭവിക്കേണ്ടി വരിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: