തൃശൂര്‍: കഞ്ചാവ് വില്‍പ്പനക്കാരനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു. പുല്ലഴി കേരള ലക്ഷ്മി മില്ലിന് സമീപം വലിയ തോപ്പ് റോഡില്‍ തെക്കിന്‍കാട്ടില്‍ വീട്ടില്‍ അസ്കറിനെയാണ് (28) വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
കലക്റ്ററുടെ നിര്‍ദ്ദേശപ്രകാരം വെസ്റ്റ് എസ്ഐ പി.വി.സിന്ധു, എഎസ്ഐ ബിനന്‍, സിപിഒ വിനോദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജയിലിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ചതുള്‍പ്പടെ നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയാണിയാള്‍.
വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിയ അസ്കറിന്റെ സമൂഹ വിരുദ്ധ പ്രവൃത്തികള്‍ പൊതുജീവിതത്തെ സാരമായി ബാധിച്ചതിനെ തുടര്‍ന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ജെ.ഹിമേന്ദ്രനാഥാണ് അസ്കറിനെതിരേ കാപ്പ ചുമത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്.
പെട്രോള്‍ പമ്പ് ജീവനക്കാരനെ ആക്രമിച്ച് കവര്‍ച്ച നടത്തിയകേസിലും ഗുണ്ടാ സംഘങ്ങളുമായി ചേര്‍ന്ന് കൊഴിഞ്ഞാമ്പാറയില്‍ തോണിപ്പളം സ്വദേശി പ്രഭോഷിനെ ബോംബെറിഞ്ഞും ആയുധങ്ങള്‍ ഉപയോഗിച്ചും വെട്ടിക്കൊലപ്പെടുത്തിയ കേസിലും വിചാരണ നടക്കുകയാണ്. പ്രതിയുടെ സംഘത്തില്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഒന്നര കിലോയോളം കഞ്ചാവും മാരകായുധങ്ങളുമായി തൃശൂര്‍ ടൗണ്‍ വെസ്റ്റ് സിഐ വി.കെ.രാജു കഴിഞ്ഞയാഴ്ച പിടികൂടിയിരുന്നു.
രണ്ടു കേസുകളില്‍ കൂടുതലുണ്ടെങ്കില്‍ കാപ്പ പ്രകാരം അറസ്റ്റു ചെയ്യാമെന്നാണ് ചട്ടം. അഞ്ച് കഞ്ചാവ് കേസുകളടക്കം എട്ടു കേസുകള്‍ വെസ്റ്റ് സ്റ്റേഷനിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: