ചാലക്കുടി: കൊരട്ടി മുത്തിയുടെ തിരുനാളിനുള്ള പൂവ്വന്കായകള് ഇത്തവണ തട്ടകത്ത് നിന്ന് തന്നെ. മുന്‍ വര്‍ഷങ്ങളില്‍ തമിഴ് നാട്ടില്‍ നിന്നുമായിരുന്നു എത്തിച്ചിരുന്നത്.കഴിഞ്ഞ വര്‍ഷം മുതല്‍ പള്ളിയില്‍ നിന്ന് വിശ്വാസികള്‍ക്ക് രണ്ട് പൂവ്വന്‍ വാഴയുടെ കണ്ണുകള്‍ നല്കി. കൃഷി ചെയ്തു പാകമായ പൂവ്വന്‍ കായ കുലകള്‍ കഴിഞ്ഞ ദിവസം മുതല്‍ വിശ്വാസികള്‍ സമര്‍പ്പിച്ച് തുടങ്ങി.കര്‍ഷകരില്‍ നിന്നും നേരിട്ടും കായകള്‍ ശേഖരിക്കുന്നുമുണ്ട്. കൊരട്ടി,കാടുകുറ്റി,മേലൂര്‍,പരിയാരം തുടങ്ങിയ പഞ്ചായത്തുകളില്‍ വരെ ഇത്തരത്തില്‍ വിശ്വാസികള്‍ പൂവ്വന്‍ കുല കൃഷി ചെയ്യുന്നുണ്ട്. ഏകദേശം 65 ടണ്‍ പൂവ്വന്‍ കായകളാണ് ഇവിടെ ഒരു വര്‍ഷം എത്തുന്നത്. വിഷ രഹിതമായ ജൈവ കൃഷി രീതിയിലൂടെയാണ് പൂവ്വന്‍ കുലകള്‍ കൃഷി ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: