ചാവക്കാട്: ഐഎവൈ 2014-15 ലെ പദ്ധതി വിഹിതം ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നില്ല.
കേന്ദ്രാവിഷ്കൃത ഭവന നിര്‍മ്മാണ പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന സ്കീം പ്രകാരം തിരഞ്ഞെടുത്തഗുണഭോക്താക്കള് ഭവന നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ ദുരിതത്തിലാണ്.
2014- 15 സാമ്പത്തിക വര്‍ഷത്തെ പദ്ധതി വഹിതമായ രണ്ട് ലക്ഷം രൂപ നാല് ഘട്ടമായി വിതരണം ചെയ്യേണ്ടതാണ്. പക്ഷെ വിവിധ കാരണങ്ങള്‍ പറഞ്ഞ് ഗുണഭോക്താക്കളെ ബുദ്ധിമുട്ടിക്കുകയും കൃത്യമായി വിതരണം ചെയ്യാതെരിക്കുകയുമാണ് ഉണ്ടായത്.
ചാവക്കാട് ബ്ലോക്കില്‍ ഭവന നിര്‍മ്മാണത്തിനായി 1000 ല്‍പ്പരം അപേക്ഷകരെയാണ് തെരഞ്ഞെടുത്തത് പട്ടികജാതിയല് 220 ഉം ഇതില്‍ തന്നെ 105 പേര്‍ക്ക് മാത്രമാണ് തുച്ചമായ തുക ലഭിച്ചത്.
സര്‍ക്കാര്‍ കരാര്‍ പ്രകാരം രണ്ട് ലക്ഷം രൂപ നാല് ഘട്ടമായി അമ്പതിനായിരം രൂപ വീതം നല്‍കേണ്ടതാണ് ഈ തുകയാണ് പലകാരണങ്ങള്‍ പറഞ്ഞ് മുടക്കുന്നത്. 2016-17 പുതിയ അപേക്ഷകരെ ക്ഷണിച്ചിട്ടുണ്ട് ഈ പദ്ധതിയില്‍ മൂന്ന് ലക്ഷം രൂപയാണ് സഹായം ലഭിക്കുന്നത്. എത്ര ഫണ്ട് കേന്ദ്രവും സംസ്ഥാനവും വകയിരിത്തിയാലും കൃത്യമായി വിതരണം ചെയ്യത്തതുമൂലമാണ് പട്ടികജാതിക്കാര്‍ ദുരിതത്തില്‍ നിന്ന് കരകയറാത്തതെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പട്ടികജാതി-പട്ടിക വര്‍ഗ്ഗ വികസന വകുപ്പുകള്‍ നടപ്പിലാക്കാത്തതാണ് ദളിത് ഗുണഭോക്താക്കള്‍ ദുരിതത്തിലാവാന്‍ കാരണമെന്നത് വസ്തുതയാണ്.
ഇപ്പോള്‍ ഗ്രാമ- ബ്ലോക്ക് പഞ്ചായത്തുകളെ സമീപിച്ചപ്പോള്‍ പഴയ വിഹിതം ലഭിക്കാന്‍ സാധ്യതയില്ലെന്നു ഗുണഭോക്താക്കള്‍ അറിയുന്നത്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് പഞ്ചായത്തുകളില്‍പ്പെട്ട പട്ടികജാതി വര്‍ഗ്ഗ ഗുണഭോക്താക്കള്‍ രണ്ട് ലക്ഷം രൂപയ്ക്കുള്ള ഭവന നിര്മ്മാണത്തിനാവശ്യമയ നിയമപരമായ എഗ്രിമെന്റും നല്‍കിയിട്ടുണ്ട്.
ഇതിനാവശ്യമായ സര്‍ക്കാര്‍ ഉത്തരവും നിലവിലുണ്ട്. പട്ടിക ജാതി -വര്‍ഗ്ഗ വകുപ്പുകളുടെ ജാഗ്രതയില്ലായ്മയാണ് ദളിതരുടെ ഈ ദുരാവസ്ഥക്ക് കാരണം. സര്‍ക്കാര്‍ അടിയന്തിരമായി ഇടപ്പെടണമെന്നവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: