കുന്നംകുളം: ഗവ മോഡല്‍ ബോയ്സ് സ്കൂളില്‍ പുതുയതായി നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന് വൈദ്യുതി കണക്ഷന് ലഭിച്ചിട്ടില്ല.
എംഎല്‍എ അസറ്റ് ഡവലപ്പ്മെന്റ് സ്കീം ഫണ്ട് ഉപയോഗിച്ചാണ് ഓഡിറ്റോറിയം നിര്‍മ്മിച്ചത്. സ്കൂളും നഗരസഭയും തമ്മിലുളള ഉടമസഥാവകാശത്തെ തുടര്‍ന്നുളള തര്‍ക്കമാണ് ഇതിന് കാരണമെന്നാണ് പറയുന്നത്.
ഗവ സ്കൂളുകളുടെ നടത്തിപ്പ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ വിട്ട് കൊടുത്തിട്ടുണ്ടെന്നും എന്നാല്‍ ഭരണം സ്കൂള്‍ അധികൃതരും പിടിഎയും ആയിരിക്കുമെന്നത് കൊണ്ട് കെഎസ്ഇബിയില്‍ ആര് അപേക്ഷ നല്‍കും എന്നതിനെ ചെല്ലിയാണ് ഈ അനാവശ്യ തര്‍ക്കം.
എംഎല്‍എ അസറ്റ് ഡവലപ്പ്മെന്റ് സ്കീം ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചതുകൊണ്ട് തന്നെ പൂര്‍ണ്ണമായും ഓഡിറ്റോറിയത്തിന്റെ ഉടമസ്ഥത സ്കൂള്‍ അധികൃതര്‍ക്ക് തന്നെയെന്നാണ് പറയുന്നത്.
കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് മുന്‍ മന്ത്രി സിഎന്‍ ബാലകൃഷ്ണനാണ് ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തത്.പല പരിപാടികളും ഇതിനകം ഇവിടെ നടന്നത് ജനറേറ്റര്‍ വാടകക്ക് എടുത്താണ്. സ്കൂള്‍ അധികൃതരുടെ അധികാര തര്‍ക്കമാണ് വൈദ്യുതി കണക്ഷന് വൈകുന്നതെന്ന് നഗസഭ അധികൃതര്‍ പറയുന്നത്. എന്നാല്‍ സ്കൂളിന് വേണ്ടി നിര്‍മ്മിച്ച ഓഡിറ്റോറിയം നഗസഭക്ക് കൈമാറിയാല്‍ പൊതുപരിപാടികള്‍ നല്‍കുമെന്ന് പറഞ്ഞാണ് സ്കുള് അധികൃതര്‍ വിട്ട് കൊടുക്കാതെ ഇരിക്കുന്നത്.
നിലവില്‍ കുന്ദംകുളം നഗരസഭക്ക് ടൗണ്‍ ഹാള്‍ ഉണ്ട് അത് തന്നെ കൃത്യമായി മെന്റെനസ് ചെയ്യുകയാണെങ്കില്‍ ഏറ്റുവും അനുയോജ്യമായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിയും.
പക്ഷെ അതിന് തയ്യറാകത്തതെ അനാവശ്യ തര്‍ക്കത്തിലൂടെ പരിഹാസ്യരാകുകയാണ് സ്കൂള്‍-നഗരസഭ അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: