തൃശൂര്‍: ലഹരിയിലൂടെ പുതു തലമുറയെ നിഷ്ക്രിയമാക്കാന്‍ വന്‍ ഗൂഢാലോചന നടക്കുന്നുവെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്.കേരളസ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷന് സംഘടിപ്പിച്ച ദ്വിദിന പഠന ക്യാമ്പ് എഴുത്തച്ഛന് സ്മാരക ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സാമൂഹ്യ ബാധ്യതകള്‍ നിറവേറ്റുന്നതിനും അഴിമതി ഇല്ലാതാക്കുന്നതിനും എക്സൈസ് ജീവനക്കാരുടെ സംഘടനയുടെ ഇടപെടല്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.അസോസിയേഷന് പ്രസിഡണ്ട് എം.വര്‍ഗ്ഗീസ് ആന്റണി അധ്യക്ഷത വഹിച്ചു. സി.കെ.പവിത്രന്, കെ.കൃഷ്ണന്, എന്‍.അശോകന് എന്നിവരെ മന്ത്രി ഉപഹാരം നല്കി ആദരിച്ചു.കെ.രാമകൃഷ്ണന് , ഡി.സന്തോഷ്, എന്‍.എസ്.സലിം കുമാര്‍ ,എം.ആര്.രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: