ഇരിങ്ങാലക്കുട: പുസ്തകം പൂജക്ക് വെച്ച് വിദ്യാദേവതയായ സരസ്വതിദേവിയെ പ്രാര്‍ത്ഥിക്കുന്ന മഹാനവമി നാളിലും സ്കൂള്‍ പ്രവൃത്തി ദിവസം. ആനന്ദപുരം സെന്റ് ജോസഫ് സ്കൂളിലാണ് മഹാനവമി ദിവസം കുട്ടികള്‍ക്ക് അവധി നല്‍കാതെ തുറന്ന് പ്രവര്‍ത്തിച്ചത്. ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ.സി.വേണുമാസ്റ്റര്‍, ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് മഹേഷ്, സുമേഷ് തുടങ്ങിയവര്‍ സ്കൂളില്‍ ചെന്ന് പ്രതിഷേധം അറിയിച്ചപ്പോള്‍ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് സ്കൂള്‍ വിടുകയായിരുന്നു.
ഭാരതം മുഴുവന്‍ അവധി ദിവസമായിട്ടും ആനന്ദപുരം സെന്റ് ജോസഫ് സ്കൂളില്‍ കുട്ടികള്‍ക്ക് ക്ലാസ് വച്ചതില്‍ രക്ഷാകര്‍ത്താക്കളും ബിജെപിയും പ്രതിഷേധിച്ചു. ഭാരതം മുഴുവന്‍ മഹാനവമി, വിജയദശമി ആഘോഷങ്ങള്‍ക്കായി അവധിയുള്ളപ്പോള്‍ ക്രൈസ്തവമാനേജ്മെന്റ് സ്കൂളായ സെന്റ് ജോസഫ് സ്കൂള്‍ തുറന്ന് പ്രവര്‍ത്തിച്ചത് ധിക്കാരമാണെന്ന് ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ.സി.വേണുമാസ്റ്റര്‍ പറഞ്ഞു. മതേതരത്വസങ്കല്പം കുട്ടികളില്‍ പകര്‍ന്നുനല്‍കേണ്ട സ്കൂള്‍ മതപരമായി പക്ഷപാതം കാണിക്കുന്നത് ഗുരുതരമായ കൃത്യവിലോപമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: