മാള: ലഹരി ഉപയോഗിച്ച ആയൂര്‍വേദ മരുന്നുകള്‍ എക്സൈസ് സംഘം പിടികൂടി. കല്ലൂര്‍ തോട്ടത്തിപ്പറമ്പില്‍ സജീവ് (52), പാലിശ്ശേരി കുമ്പിടി തൊണ്ടിപറമ്പില്‍ ജിനു (23) എന്നിവരെ വാഹനപരിശോധനക്കിടെ മാളകോള്ക്കുന്ന് ക്ഷേത്രത്തിന് സമീപം വെച്ച് പിടികൂടിയത്. എക്സൈസ് ഉദ്യോഗസ്ഥരായ വി.രതീഷ്, ലൈജു, അനീഷ് ഡി പോള്‍, ബാബു കെ. എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. കാറില്‍ കടത്തുകയായിരുന്ന ഇവരില്‍ നിന്നും 75 ലിറ്റര്‍ ആയൂര്‍വേദ മരുന്നാണ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: