ഇരിങ്ങാലക്കുട : പടിയൂര്‍ പഞ്ചായത്തിലെ 10-ാം വാര്‍ഡില്‍ ശ്മശാനത്തിനായി എറ്റെടുത്തിട്ടുള്ള ഭൂമി കാടുപിടിച്ച് കിടക്കുന്നതില്‍ നാട്ടുകാരില്‍ പ്രതിഷേധമുയരുന്നു. 3 സെന്റ് ഭൂമിക്കാരും 5 സെന്റിനു താഴെ ഭൂമിയുള്ളവരും നൂറുകണക്കിന് കുടുംബങ്ങളുള്ള പഞ്ചായത്താണ് പടിയൂര്‍. മരണം സംഭവിച്ചാല്‍ വടൂക്കര, ചെറുത്തുരുത്തി തുടങ്ങിയ ശ്മശാനങ്ങളിലേക്ക് കൊണ്ടുപോകുകയാണ് ഇപ്പോള്‍ ചെയ്തുവരുന്നത്. ശ്മശാനത്തിനുവേണ്ടി 68 സെന്റ് സ്ഥലം പഞ്ചായത്ത് വാങ്ങിയിട്ടിട്ടുള്ളപ്പോഴാണ് പടിയൂര്‍ പഞ്ചായത്തില്‍ മരണം സംഭവിച്ചാല്‍ മറവുചെയ്യാന്‍ ബുദ്ധിമുട്ടനുഭവിക്കുന്നത്. വിവിധ പട്ടികജാതി കോളനികള്‍ സ്ഥിതിചെയ്യുന്ന പഞ്ചായത്തില്‍ പൊതുശ്മശാനം പ്രാവര്‍ത്തികമാകുകയാണെങ്കില്‍ മൃതദേഹം മറവുചെയ്യാന്‍ സ്ഥലമില്ലാതെ ബുദ്ധിമുട്ടുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമാകുമെന്ന് നാട്ടുകാര്‍ പറയുന്നു. ശ്മശാനത്തിനായി വാങ്ങിയിട്ടുള്ള ഭൂമിയിലേക്ക് വഴിനല്‍കാന്‍ പരിസരവാസികള്‍ തയ്യാറായിരിക്കേയാണ് പഞ്ചായത്തിന്റെ അനാസ്ഥ. ശ്മശാനത്തിനായി വാങ്ങിയിട്ടുള്ള ഭൂമി ഇപ്പോള്‍ കാടുപിടിച്ച് വലിയ കാടായി മാറിയിരിക്കുകയാണ്. ഭരണകക്ഷിയില്‍പെട്ട ചില പരിസരവാസികളാണ് ശ്മശാനനിര്മ്മാണത്തിനെ എതിര്‍ക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: