ചാലക്കുടി: പോട്ട മേല്‍പ്പാലത്തിന് താഴെയുള്ള സര്‍വ്വീസ് റോഡില്‍ വീണ്ടും കക്കൂസ് മാലിന്യം തള്ളി. നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത്. നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്ന് നാട്ടുകാരും, കൗണ്‍സിലറും നഗരസഭ അധികൃതരോട് ആവശ്യപ്പെടുവാന്‍ തുടങ്ങിയിട്ട് നടപടിയൊന്നും എടുത്തിട്ടില്ല. സ്ഥിരമായി ഒരേ ആളുകളാണ് ഇവിടെ മാലിന്യം തള്ളുന്നതെന്ന് പറയപ്പെടുന്നു, ഒരു തവണ മാലിന്യം തള്ളുവാന്‍ വന്ന വാഹനം പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും അയ്യായിരം രൂപ പിഴയിട്ട് വാഹനം വിട്ടു നല്‍ക്കുകയായിരുന്നു. നഗരസഭയിലേയും,സമീപ പഞ്ചായത്തുകളിലേയും പ്രധാന ജലസ്രോതസുകളില്‍ ഒന്നായ പറയന് തോട്ടിലേക്കാണ് കക്കൂസ്മാലിന്യം ഒലിച്ചിറങ്ങുന്നത്. ഇതിനെതിരെ കര്‍ശന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അര്‍ദ്ധ രാത്രിയുടെ മറവിലാണ് ഇവിടെ മാലിന്യം തള്ളുന്നത്.
ദേശീയ പാതയില്‍ ചിറങ്ങര പെരുമ്പി ഭാഗത്തും മാലിന്യം നിറയുന്നു. ഇതിന് ശ്വാശത പരിഹാരം കാണാന്‍ പഞ്ചായത്ത് തയ്യാറായിട്ടില്ല. കാറ്ററിംങ്ങ് സ്ഥാപനങ്ങള്‍, ഓഡിറ്റോറിയം, കശാപ്പ് ശാലകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യമാണ് ഇവിടെ നിക്ഷേപിക്കുന്നത്. ഇതിന് മുന്‍പ് ഈ പ്രദേശത്ത് മാലിന്യം തള്ളിയത് പിടികൂടിയിരുന്നതാണ്. ആള് സഞ്ചാരം കുറവും അന്തര്‍ സംസ്ഥാന വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ്ങും ആയതിനാല്‍ മാലിന്യ നിക്ഷേപം എളുപ്പമാണ്. ദേശീയപാതിയില്‍ വഴി വിളക്കുകള്‍ ഇല്ലാത്തതും സൗകര്യമാണ്. പെരുമ്പി ജംഗ്ഷന് മുതല്‍ കൊരട്ടി പോളി ടെക് നിക്ക് ജംഗ്ഷന് വരെയുള്ള ഭാഗത്താണ് വ്യാപകമായി മാലിന്യങ്ങള്‍ തള്ളുന്നത് വര്‍ദ്ധിച്ചു വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: