പത്തനംതിട്ട: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരം സ്ഥായിയായ ആസ്തികള്‍ സൃഷ്ടിക്കുന്ന പ്രവൃത്തികള്‍ ലേബര്‍ ബഡ്ജറ്റില്‍ നിര്‍ദേശിക്കണമെന്നും ജലസ്രോതസുകളുടെ പുനരുദ്ധാരണത്തിനും കിണര്‍ റീചാര്‍ജിംഗിനും മുന്‍ഗണന നല്‍കണമെന്നും ജില്ലാ കളക്ടര്‍ ആര്.ഗിരിജ പറഞ്ഞു. 2017-18 വര്‍ഷത്തെ ലേബര്‍ ബഡ്ജറ്റ് തയാറാക്കുന്നതു സംബന്ധിച്ച് ജില്ലയിലെ ബി.പി.ഒമാര്‍, ജോയിന്റ് ബി.ഡി.ഒമാര്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍, ബ്ലോക്ക് അക്രഡിറ്റഡ് എന്‍ജിനിയര്‍മാര്‍ എന്നിവര്‍ക്ക് നല്കിയ പരിശീലന പരിപാടി പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. ലേബര്‍ ബഡ്ജറ്റ് സ്ഥായിയായ ആസ്തികള്‍ സൃഷ്ടിക്കുന്നതായിരിക്കണം. പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടുമായി കോര്‍ത്തിണക്കി ലേബര്‍ ബഡ്ജറ്റില്‍ പറയുന്ന മുഴുവന്‍ തൊഴില്‍ ദിനങ്ങളും പൂര്‍ത്തിയാക്കണമെന്നും കളക്ടര്‍ പറഞ്ഞു. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.ജി രാജന്‍ബാബു സംസാരിച്ചു. തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷന് പ്രോഗ്രാം ഓഫീസര്‍ ഡോ.ഷാജി ക്ലാസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: