തൃശൂര്‍ : അനന്തമായ ജോലി സാധ്യതകളുമായി തൃശൂര്‍ ദേവമാതാ സ്്കൂളില്‍ നടന്ന സൗജന്യ മെഗാ തൊഴില്‍മേളയിലേക്ക് ഉദ്യോഗാര്‍ത്ഥികളുടെ പ്രവാഹം. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയം,കൊച്ചയിലെ സൊസൈറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് നേഷന്‍,കേരള ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് തൊഴില്‍മേള സംഘടിപ്പിച്ചത്.
ബഹുരാഷ്ട്ര കമ്പനികള്‍ ഉള്‍പ്പെടെ രാജ്യത്തെ ചെറുതും വലതുമായ നിരവധി സ്വകാര്യ കമ്പനികള്‍ മേളയില്‍ പങ്കെടുത്തു.ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തില്‍പരം ഉദ്യോഗാര്‍ത്ഥികളാണ് രാവിലെ മുതല്‍ക്കെ എത്തിയത്. അഞ്ചാം ക്ലാസ് വിദ്യാഭ്യാസ യോഗ്യത മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ളവര്‍ക്ക് പങ്കെടുക്കാമെന്നതിനാല്‍ മേളയില്‍ രജിസ്റ്റര്‍ ചെയ്യാനെത്തിയവരുടെ നിര സ്കൂള്‍ അങ്കണം വിട്ട് റോഡിലേക്കും നീണ്ടു. ഐ.ടി, ഓട്ടോ മൊബൈല്‍, ബി.പി.ഒ, നഴ്സിംഗ്, ഫിനാന്‍സ്, ട്രാവല്‍ ആന്‍ഡ് ടൂറിസം, ഹോട്ടല്‍, പബ്ലിക് റിലേഷന്‍സ്, ഹ്യൂമന്‍ റിസോഴ്സസ്. റീട്ടെയ്ല്‍,ഹൗസ് കീപ്പിംഗ്, ഓഫീസ് സെക്യൂരിറ്റി , സെയില്‍സ്, ഇന്റീരിയല്‍ ഡിസൈനിംഗ്, ബാങ്കിംഗ്്, ഫിനാന്‍സിംഗ് തുടങ്ങി വിവിധ മേഖലയില്‍ വിദ്യാഭ്യാസ യോഗ്യതയ്ക്കും മുന്‍പരിചയത്തിനും അനുസൃതമായ തസ്തികകളില്‍ തൊഴില്‍ നേടാനുള്ള അവസരമാണ് കമ്പനികള്‍ നല്‍കിയത്.
വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ ഉദ്യോഗാര്‍ത്ഥികളുടെ തൊഴിലില്ലായ്മ പ്രശ്നം കുറയ്ക്കുകയും എല്ലാവര്ക്കും തൊഴില്‍ എന്ന ലക്ഷ്യവുമാണ് മേളയ്ക്കുള്ളത്. ഇതിന്റെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 30 ലക്ഷത്തോളം രുപ ചിലവഴിക്കാനും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്.
മെയ്ക്ക് ഇന്‍ ഇന്‍ഡ്യ സംസ്ഥാന ചെയര്മാന് എ.എന്‍.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ.നാഗേഷ്, കോര്പ്പറേഷന് കൗണ്‍സിലര്‍മാരായ എം.എസ്.സമ്പൂര്‍ണ, ജോണ്‍ ഡാനിയേല്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ഷാജു എടമന തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: