ചാലക്കുടി: വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലറും,സ്വകാര്യ ബസും കൂട്ടിയിടിച്ച് 16 പേര്‍ക്ക് പരിക്കേറ്റു.ഇതില്‍ ടെമ്പോട്രാവലറിന്റെ ഡ്രൈവറിന് ഗുരുതര പരിക്കേറ്റു,അര മണിക്കൂറിലധികം സമയം വാഹനത്തില്‍ അകപ്പെട്ട ഇയാളെ ചാലക്കുടിയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.
ഡ്രൈവര്‍ നാഗരാജ് ( 50),ബാഗ്ളൂര്‍ സ്വദേശികളായ ദീപ(25),വിനയ്(25),കാര്‍ത്തിക്,(25)നാഗേഷ്(40),പുനീത്(35)ബസ് യാത്രക്കാരയ അന്ത്രക്കപ്പാടം തൂമ്പാക്കോട് സ്വദേശി അലീന(12 ),വെറ്റിലപ്പാറ സ്വദേശി ശലഭ (12),കരിപ്പാത്ര വീട്ടചന്റ ശില്‍പ്പ(16),വെറ്റിലപ്പാറ സ്വദേശി ഷിബു (42),ഷിജു ( 36 ),നിക്സണ് (38),പുളിയിലപ്പാറ സ്വദേശി ബാബു (45),ബൈജു,കാഞ്ഞിരപ്പിള്ളി ഇരിങ്ങാപ്പിള്ളി പ്രമോദ്(39), അബിത(29)എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയ്ല്‍ പ്രവേശിപ്പിച്ചു.ശനിയാഴ്ച രാവിലെ 11.30യോടെ പരിയാരം പൂവ്വത്തിങ്കല്‍ പാറ ജംഗ്ഷന് സമീപത്തു വെച്ചായിരുന്നു അപകടം.ബാഗ്ലൂളിരില് നിന്ന് അതിരപ്പിള്ളിയിലേക്ക് പോവുകയായിരുന്നു ടെമ്പൊ ട്രവലറും,ബസ് അതിരപ്പിള്ളിയില്‍ നിന്ന് ചാലക്കുടിയിലേക്ക് വരികയുമായിരുന്നു.പരിക്കേറ്റ വിനോദ സഞ്ചാരികളെ പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ചാലക്കുടി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: