കാസര്‍കോട്: പൊതു സ്ഥലം മാറ്റത്തിന് അപേക്ഷ നല്കിയ ജീവനക്കാര്‍ക്ക് മാനദണ്ഡം പാലിച്ചു കൊണ്ട് ഉടന്‍ സ്ഥലം മാറ്റം അനുവദിക്കണമെന്ന് എന്‍ജിഒ സംഘ് ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. മെയ് മാസത്തില്‍ പ്രസിദ്ധീകരിച്ച അപേക്ഷകരുടെ പട്ടിക മരവിപ്പിച്ച് നിര്‍ത്തി രാഷ്ട്രീയ പ്രേരിതമായി നിരവധി ജീവനക്കാരെ ഇതിനകം സ്ഥലം മാറ്റിക്കഴിഞ്ഞു. നിലവില്‍ നടത്തിയ സ്ഥലം മാറ്റങ്ങള്‍ പുനപരിശോധിക്കണം. ജില്ലയില്‍ വിവിധ പഞ്ചായത്തുകളില്‍ ജീവനക്കാരുടെ ഒഴിവ് നിലനില്ക്കുമ്പോള് ദിനംപ്രതി അന്യായമായ സ്ഥലം മാറ്റങ്ങള്‍ നടപ്പിലാക്കുന്നത് ജീവനക്കാര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളെയും ദോഷകരമായി ബാധിക്കുന്നതിനാല്‍ അടിയന്തിരമായി പൊതുസ്ഥല മാറ്റത്തെ സംബന്ധിച്ച് വ്യക്തമായ ഉത്തരവുണ്ടാകണം.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എം.ഗംഗാധര അധ്യക്ഷത വഹിച്ചു. കെ.രഞ്ജിത്ത്, കെ.രാജന്, പി.പീതാംബരന്, വിജയന്, പൂവപ്പഷെട്ടി, കെ.കരുണാകര എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: