തൃശൂര്‍: കണ്ണന് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അക്കിക്കാവ് ക്ഷേത്രത്തിന് പടിഞ്ഞാറുവശത്ത് നിര്‍മാണം പൂര്‍ത്തീകരിച്ച ഹീമോഫീലിയ ചികിത്സാകേന്ദ്രത്തിന്റെ ഉദ്ഘാടനം 15ന് രാവിലെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് നിര്‍വഹിക്കും. മന്ത്രി എ.സി.മൊയ്തീന് അദ്ധ്യക്ഷത വഹിക്കും. ഹീമോഫീലിയ ഫെഡറേഷന് ദേശീയ അധ്യക്ഷന്‍ വികാസ് ഗോയല്‍, തേറമ്പില്‍ രാമകൃഷ്ണന്, ബാബു എം പാലിശ്ശേരി, അഡ്വ. പി.എസ്.ശ്രീധരന്‍പിള്ള, പി.കെ.കൃഷ്ണദാസ്, റഫീഖ് അഹമ്മദ്, സ്വാമി പുരുഷോത്തമാനന്ദസരസ്വതി, ഫാ.മത്തായി, ജോസഫ് ചാലിശ്ശേരി, ഡോ. നിസാര്‍, ഓമന ബാബു, അഡ്വ. രഞ്ജിത്ത് പങ്കെടുക്കുമെന്ന് ജനറല്‍ സെക്രട്ടറി ഇ.രഘുനന്ദനന്, പ്രസിഡണ്ട് പ്രൊഫ.എന്‍.എന്‍.ഗോകുല്‍ദാസ്, ചെയര്മാന് ഇ.രാമചന്ദ്രന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: