കൊടുങ്ങല്ലൂര്‍: സ്റ്റേഷനില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ ഗ്രേഡ് എഎസ്ഐയെ എസ്ഐ പിടികൂടി. കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ ഇന്നലെ ഉച്ചതിരിഞ്ഞാണ് സംഭവം. അമിതമായി മദ്യപിച്ചെത്തിയ ഗ്രേഡ് എഎസ്ഐ ബെന്നിയെയാണ് എസ്ഐ മനോജ് ഗോപിയാണ് ബലപ്രയോഗത്തിലൂടെ പിടികൂടിയത്. ഇതുസംബന്ധിച്ച് ജില്ലാപോലീസ് സൂപ്രണ്ടിന് റിപ്പോര്‍ട്ട് നല്കി. കേസിലെ പ്രതിയില്‍ നിന്ന് പണം വാങ്ങിയതിന് ഇയാള്‍ നേരത്തെ അച്ചടക്ക നടപടിക്ക് വിധേയനായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: