കോഴഞ്ചേരി: കോഴഞ്ചേരിയിലും വിവിധ പ്രദേശങ്ങളിലുമായി വ്യാപക മോഷണ പരമ്പര അരങ്ങേറുന്നു. സ്ത്രീകളുള്‍പ്പെടെയുള്ള സംഘമാണ് ഇതിന് പിന്നിലെന്ന് തെളിയുന്നു. കഴിഞ്ഞ ദിവസം തെക്കേമലയുടെ പ്രദേശങ്ങള്‍ ഒരു സ്ത്രീ പണാപഹരണം നടത്തിയതായി പറയുന്നു. ചവിട്ടുകുളത്തിന് സമീപം ഫ്രൂട്ട്സ് വില്‍പ്പന നടത്തുന്ന വണ്ടിക്ക് സമീപമെത്തിയ സ്ത്രീ സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന എത്തി വില്‍പ്പനക്കാരന്റെ ശ്രദ്ധമാറ്റിയ ശേഷം പണവും അപഹരിച്ച് വേഗത്തില്‍ വന്നുനിന്ന ഓട്ടോയില്‍ കയറി രക്ഷപെട്ടത്. തേക്കമല ജംങ്ഷനില്‍ പണം എണ്ണിക്കൊണ്ടുനിന്ന തമിഴ്നാട് സ്വദേശിയുടെ കയ്യില്‍ നിന്നും ഇതേപോലെ തട്ടിയെടുത്തതായി പറയുന്നു. പത്തനംതിട്ട റൂട്ടില്‍ ഫ്രൂട്ട്സ് കടക്കാരന്റെ മൊബൈല്‍ ഫോണും മോഷ്ടിച്ചിരുന്നു. കൊല്ലം രജിസ്ട്രേഷനിലുള്ള കെഎല്‍02/എക്യു 2423 എന്ന ഓട്ടോയിലാണ് സ്ത്രീ രക്ഷപെട്ടതെന്ന് ചവിട്ടുകുളത്ത് വില്‍പ്പന നടത്തിക്കൊണ്ടിരുന്ന ഉണ്ണി എന്നയാള്‍ പറയുന്നു. ഈ സമയം റോഡില്‍ തിരക്ക് കുറവായിരുന്നതായും വാഹന നമ്പര്‍ വ്യാജമാകാനാണ് സധ്യതയെന്നും വില്പ്പനക്കാരന് പറഞ്ഞു. നാരങ്ങാനം ചാന്ദിരത്തില്പ്പടിയിലെ മോഷണം രാത്രി പട്രോളിങിനെത്തിയ പോലീസിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. കോഴഞ്ചേരി നെടിയത്ത് ജംങ്ഷനിലുള്ള ഒരു വീട്ടിലും മോഷണം നടന്നിരുന്നു. കോഴഞ്ചേരിയിലും പരിസര പ്രദേശത്തും മോഷ്ടാക്കളുടെ താവളമായി മാറുന്നതില്‍ നാട്ടുകാര്‍ ആശങ്കയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: