കാഞ്ഞങ്ങാട്: കല്ലൂരാവിയില്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളെ കാഞ്ഞങ്ങാട് നഗരസഭ ചെയര്മാന് വി.വി.രമേശന്റെ നേതൃത്വത്തില്‍ സിപിഎം വെള്ളപൂശാന്‍ ശ്രമിക്കുന്നതിനെതിരെ ബിജെപി മൂവാരിക്കുണ്ട് ബൂത്ത് കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു. കഴിഞ്ഞ തിരുവോണ നാളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കല്ലൂരാവി മൂവാരിക്കുണ്ട് പ്രദേശങ്ങളില്‍ ഏകപക്ഷീയമായി വീടുകള്‍ തകര്‍ക്കുകയും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇവരെ കേസില്‍ നിന്ന് ഒഴിവാക്കാനും വീണ്ടും സംഘര്‍ഷത്തിന് സാഹചര്യമൊരുക്കുകയുമാണ് സിപിഎം ചെയ്യുന്നതെന്ന് ബിജെപി ബൂത്ത് കമ്മറ്റി കുറ്റപ്പെടുത്തി. കേസിലെ പ്രതികളെ പിടികൂടാതെയുള്ള പോലീസിന്റെ ഒത്തുകളി അവസാനിപ്പിക്കണമെന്നും ബൂത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: