കൊച്ചി: കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പ്രതിരോധ വകുപ്പില്‍ നിലവിലുള്ളതും വിരമിച്ചതുമായ ജീവനക്കാര്‍ക്കുമായി ടൊയോട്ട ‘ഡ്രൈവ് ദ നേഷന്‍’ എന്ന പേരില്‍ പ്രത്യേക പദ്ധതിയൊരുക്കുന്നു. അടുത്ത ഡിസംബര്‍ വരെ കാര്‍ വാങ്ങുന്നതിന് ”വണ്‍ സ്റ്റോപ് ഷോപ്” വഴി ഓഫറുകള്‍ സ്വന്തമാക്കാം.
കേന്ദ്ര ജീവനക്കാര്‍ക്കായുള്ള ഏഴാം ശമ്പള കമ്മീഷന്റെ ആനുകൂല്യങ്ങള്‍ക്ക് അനുസൃതമായാണ് ഈ പദ്ധതി. എത്തിയോസ് സീരീസിലുള്ള വാഹനങ്ങള്‍ക്ക് മികച്ച ഫണ്ടിംഗ് മുതല്‍ ഒട്ടേറെ ആനുകൂല്യങ്ങള്‍ സ്വന്തമാക്കാം. ടൊയോട്ട പ്രോട്ടക്ട് ഇന്‍ഷ്വറന്‍സ്, ടൊയോട്ട ജനുവിന് ആക്സസറീസ്, മെയിന്റനന്‍സ് പായ്ക്കേജ്, അധിക വാറന്റി എന്നിവ സ്വന്തമാക്കാമെന്ന് ടൊയോട്ട ഡയറക്ടര്‍ എന്‍. രാജ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: