ആപ്പിളിന് വെല്ലുവിളി ഉയര്‍ത്തി ഗൂഗിളിന്റെ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍. 57,000 രൂപ മുതല്‍ ലഭിക്കുന്ന സ്മാര്‍ട്ട് ഫോണുകളുടെ ഓര്‍ഡറുകള്‍ ഈ മാസം 20ന് തന്നെ സ്വീകരിച്ച് തുടങ്ങും.
സാന്‍ഫ്രാന്‍സിസ്കോയില്‍ നടന്ന ചടങ്ങില്‍ പിക്സല്‍, പിക്സല്‍ XL എന്നീ ഫോണുകള്‍ ഗൂഗിള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചു. പിക്സലിന് 5 ഇഞ്ചും എക്സലിന് 5.5 ഇഞ്ചും ആണ് സ്ക്രീന്‍ വലിപ്പം.
ഗൂഗിള്‍ അസിസ്റ്റന്റ് അപ്ലിക്കേഷനാണ് പിക്സല്‍ ഫോണുകളുടെ പ്രധാന സവിശേഷത. ഫോണിന് ശബ്ദത്തിലൂടെ നിര്‍ദ്ദേശം നല്കി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും എന്നതാണ് അസിസ്റ്റന്റിനെ ആകര്‍ഷകമാക്കുന്നത്. 4k ഫുള്‍ എച്ച്.ഡി വീഡിയോ സൗകര്യത്തോടെയെത്തുന്ന ഫോണ്‍ ആന്‍ഡ്രോയിഡ് നൗഗട്ട് പ്ലാറ്റ്ഫോമിലാണ് ഫോണുകള്‍ പ്രവര്‍ത്തിക്കുക.
12 മെഗാപിക്സല്‍ റിയര്‍ ക്യാമറ, 8 മെഗ്പികസല്‍ മുന്‍ക്യാമറ, ഫിംഗര്‍ പ്രിന്റ് സെന്‍സറുകള്‍ എന്നിവയാണ് പിക്സലിന്റെ മറ്റ് സവിശേഷതകള്‍. 15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 7 മണിക്കൂര്‍ ബാറ്ററി ബാക്ക് അപ്പ് ലഭിക്കും. വെള്ള, കറുപ്പ് നിറങ്ങളിലാകും പിക്സല്‍ ലഭിക്കുക.
ഗൂഗിളിന്റെ സ്മാര്‍ട്ട് ഫോണികള്‍ ഇന്ത്യന്‍ വിപണയില്‍ ഇടം പിടിച്ച് തുടങ്ങുന്നതോടെ ആപ്പിള്‍ ഫോണുകളുമായുള്ള മത്സരം കടുക്കുമെന്നുറപ്പാണ്.
https://twitter.com/GoogleStore/status/783372763801096192
പ്രതികരിക്കാൻ ഇവിടെ എഴുതുക: