പത്തനംതിട്ട: ഗാന്ധിജയന്തി ദിനത്തില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.
ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പും വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാഘോഷം ജില്ലാതല ഉദ്ഘാടനം ഇലന്തൂര്‍ ഗാന്ധി സ്മൃതി മണ്ഡപത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിച്ചു.
1937 ജനുവരി 20ന് മഹാത്മാഗാന്ധി ഇലന്തൂരില്‍ എത്തിയപ്പോള്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ രൂപം മലയാളത്തില്‍ പരിഭാഷപ്പെടുത്തിയതിന്റെ പകര്‍പ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ജില്ലാ കളക്ടര്‍ ആര്. ഗിരിജയ്ക്ക് നല്കി പ്രകാശനം ചെയ്തു. സാമൂഹ്യ പ്രവര്‍ത്തകനും ഗാന്ധിയനുമായ സി. ഡാനിയലിനെ ചടങ്ങിയ ആദരിച്ചു. ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാംസണ് തെക്കേതില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മോഹനന് വള്ളത്തോളിന്റെ എന്റെ ഗുരുനാഥന് എന്ന കവിത ആലപിച്ചു.
ഗാന്ധി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയോടെയാണ് പരിപാടി ആരംഭിച്ചത്. ജില്ലാ പഞ്ചായത്തംഗം ലീലാ മോഹന്‍, ബ്ളോക്ക് പഞ്ചായത്തംഗം രമാദേവി, ഗ്രാമപഞ്ചായത്തംഗം സി. കെ. പൊന്നമ്മ, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രതീഷ് ഡി. മണി എന്നിവര്‍ സംസാരിച്ചു.
പത്തനംതിട്ട: മൂക്കന്നൂര്‍ വിശ്വഭാരതി ഗ്രന്ഥശാലയുട ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ആഘോഷിച്ചു. ഗാന്ധി സ്മരണ,പുഷ്പാര്‍ച്ചന,ദേശഭക്തിഗാനാലാപനം എന്നിവ നടത്തി. ഗ്രന്ഥശാലാ പ്രസിഡണ്ട് എം.ആര്. ജഗന് മോഹന്‍ ദാസ്, സെക്രട്ടറി ടി.ആര്.ശ്രീകുമാര്‍, ലൈബ്രറി കൗണ്‍സില്‍ അംഗങ്ങളായ പ്രസാദ് മൂക്കന്നൂര്‍, എം. എസ്.രവീന്ദ്രന് നായര്‍,ഗ്രന്ഥശാലാ കമ്മറ്റി അംഗം ശശിധരന് നായര്‍, അജു മുണ്ടുവേലില്, ഷൈന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: