കോന്നി: അടവി ടൂറിസത്തിനെതിരെ തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് രംഗത്ത്.പഞ്ചായത്തിന്റെ പരിധിയില്‍ നടക്കുന്ന കുട്ടവഞ്ചി ജലയാത്രയ്കും,ട്രീ ഹട്ടിനും വനം വകുപ്പ് എന്ട്രര് ടൈ ടാക്സ് പഞ്ചായത്തിന് നല്‍കാത്തതാണ് കാരണം . ഈ ആവശ്യം ഉന്നയിച്ച് പഞ്ചായത്ത് പലതവണ വനംവകുപ്പ് അധികൃതര്‍ അപേക്ഷ നല്‍കിയിട്ടും ബന്ധപ്പെട്ടവര്‍ യാതൊരു മറുപടിയും നല്‍കിയിട്ടില്ല. ഇതിനെതിരെ നിയമ നടപടിയ്ക്കൊരുങ്ങുകയാണ് പഞ്ചായത്ത്. അടവി ടൂറിസത്തിന്റെ ഭാഗമായി 2014 ഓഗസ്റ്റ് 25ന് മണ്ണീറയില്‍ കല്ലാറ്റില്‍ കുട്ടവഞ്ചി ജലയാത്ര ആരംഭിച്ചപ്പോള്‍ അന്ന് ഉദ്ഘാടനത്തിനെത്തിയ വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പഞ്ചായത്തിന് കൂടി വരുമാനം ലഭിക്കുന്ന പദ്ധതിയാണിതെന്ന് സൂചിപ്പിച്ചിരുന്നു. എന്നാല്‍ ജലയാത്ര ആരംഭിച്ച് രണ്ട് വര്‍ഷം പിന്നിടുബോഴും വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് യാതൊരു അനുകൂല നടപടിയും ഉണ്ടായിട്ടില്ല. പഞ്ചായത്തിന് അര്‍ഹമായ ടാക്സ് നല്‍കണെമന്ന് കാണിച്ച് 2016 മാര്‍ച്ച് 3നും ,പിന്നീട് മെയ് 28നും പരാതി കോന്നി ഡിഎഫ്ഒ യ്ക് നല്‍കിയിരുന്നു.രണ്ടാമത് നല്കിയ പരാതിയില്‍ അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് പറഞ്ഞിരുന്നു. പഞ്ചായത്ത് ആക്ട് അനുസരിച്ച് ഇരുപത് മുതല്‍ നാല്‍പ്പത് ശതമാനം വരെ വിനോദ സഞ്ചാര നികുതി നല്‍കാമെന്നിരിക്കെ പഞ്ചായത്ത് ആവശ്യപ്പെട്ടിരിക്കുന്നത് മുപ്പത് ശതമാനം മാത്രമാണ്. തണ്ണിത്തോട് പഞ്ചായത്തിലെ മണ്ണീറ ഒന്‍പതാം വാര്‍ഡില്‍ കുട്ടവഞ്ചി ജലയാത്രയും , എലിമുള്ളും പ്ലാക്കല്‍ പത്താം വാര്‍ഡില്‍ ട്രീഹട്ടും നടക്കുന്നു. മലയോര പ്രദേശമായ പഞ്ചായത്തിന് തനത് ഫണ്ട് തീരെ കുറവാണ്.ആയതിനാല്‍ പലകാര്യങ്ങളും മുടക്കത്തിലാണ്. തണ്ണിത്തോട് അടവി ടൂറിസത്തിലൂടെ വനംവകുപ്പിന് ഓരോ വര്‍ഷവും ലഭിക്കുന്ന കോടിക്കണക്കിന് രൂപയുടെ വരുമാനത്തില്‍ നിന്ന് പഞ്ചായത്തിന് ലഭിക്കാനുള്ള വിഹിതം കൃത്യമായി നല്കിയില്ലങ്കില് കോടതിയെ സമീപിച്ച് സ്റ്റേ ഓഡര്‍ പോലും വാങ്ങും എന്ന നിലപാടിലാണ് പഞ്ചായത്ത് ഭരണസമിതി . ഓഡിഎഫ് പ്രഖ്യാപനത്തിന് ശേഷം അടുത്ത ആഴ്ചയില്‍ കൂടുന്ന പഞ്ചായത്ത് കമ്മറ്റിയില്‍ ചര്‍ച്ച ചെയ്ത് വേണ്ട നടപടികല്‍ തീരുമാനിക്കുമെന്ന് തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി. അംബിളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: