കൊച്ചി: പ്രാണാത്മക ആയുര്‍വേദിക്സ് രണ്ടു പുതിയ ഉല്പന്നങ്ങള് വിപണിയില്‍ അവതരിപ്പിച്ചു. പ്രാണാത്മക ആയുര്‍വേദിക്സ് എംഡി പ്രിന്‍സ് പി സത്യനും, റിസര്‍ച്ച് വിങ്ചീഫ് ഡോ. രവീന്ദ്രനും കോക്കനട്ട് ഡെവലപ്മെന്റ്ബോര്ഡ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ കെ. എസ് സെബാസ്റ്റ്യനും മോഡലും നടിയുമായ ഈദനും ചേര്‍ന്ന് ഉല്പന്നങ്ങള് പുറത്തിറക്കി.
മുടിയഴകിനും ആരോഗ്യത്തിനും ഫലപ്രദമായ ബ്രിംഗരാജ, അമലാക്കി, ജപ പുഷ്പ, അയന്ദ്രി, കുമാരി, ജാതമായ, യെഷ്ടി മധു തുടങ്ങി നിരവധി ആയുര്‍വേദ മൂലികകള്‍ ചേര്‍ത്തുണ്ടാക്കിയ സംസ്കൃതി ആയുര്‍വേദിക് ഹെയര്‍കെയര്‍ ഓയില്‍ അകാലനരയും മുടികൊഴിച്ചിലും തടയുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു. ആയുര്‍വേദിക് ഷാംപൂ താരനെയും ശിരോചര്‍മ്മത്തിലും മുടിയിഴകളിലും പറ്റിപ്പിടിച്ചിരിയ്ക്കുന്ന അഴുക്കുകളെയും നീക്കുമെന്ന് ഡോ. രവീന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: