അടൂര്‍: കെഎസ്ആര്‍ടി സി ബസ് മിനിബസ്സില്‍ ഇടിച്ച് വിദ്യാര്‍ത്ഥികളടക്കം 16 പേര്‍ക്ക് പരിക്ക്. മിനിബസിലുണ്ടാ യിരുന്ന ആള്സയന്സ് ഇംഗ്ലീഷ്മീഡിയം പബ്ലിക്ക്സ്ക്കൂള്, ഹോളീഎയ്ഞ്ചല്സ് എന്നീസ്ക്കൂളുകളിലെ വിദ്യാര്‍ത്ഥികളായ വെളളക്കുളങ്ങര ചിറക്കരോട്ട് വര്‍ഷ(12), ഗൗരിനന്ദന(7), മഹര്‍ഷിക്കാവ് സ്വദേശിനി മാളവിക(7),അമ്പാടി(12), ശ്രേയ(5), അതുല്‍(12),സ്നേഹ(10), കെ.എസ്.ആര്.ടി.സി ബസില്ഉണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി പ്രസാദ്(53),ചെങ്ങന്നൂര്‍ സ്വദേശി രാജു(55),പടനിലംസ്വദേശി അമ്പിളി(21), അടൂര്സ്വദേശികളായ റിന്‍സി(26),റെയ്സ്(25), തിരുവല്ലസ്വദേശികളായ ഉദയകുമാരി(35),ജിഷ അന്നമാത്യൂ(22),ജയേഷ്(36),പന്നിവിഴസ്വദേശി പ്രീയ(37) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവ രെഅടൂര് ജനറല്‍ആശുപത്രിയില്‍ പ്രവേശി പ്പിച്ചു
.ഇന്നലെ രാവിലെ ഒമ്പതുമണിയോടെ വടക്കടത്തുകാവിന് സമീപം പുന്തലപ്പടിഭാഗ ത്തായിരുന്നു അപകടം. അടൂരില്‍നിന്നും തിരുവന്തപുരത്തേക്കുപോയ അടൂര്‍ ഡിപ്പോ യിലെ ഫാസ്റ്റാണ് അപകടത്തില്‍ പെട്ടത്. ഇരു വാഹനങ്ങളും ഒരേദിശയിലായിരുന്നു സഞ്ച രിച്ചിരുന്നത്.മിനിബസ് കനാല്‍ റോഡിലേക്ക് കടക്കുന്നതിനായി വലത്തേക്ക് തിരിയാന്‍ ശ്രമിക്കവേയായിരുന്നു അപകടം. ഇരു വാഹനങ്ങളും റോഡില്‍നിന്നും മാറി ഓടയുടെ മുകളിലൂടെ കടന്ന് സമീപത്തെ പുരയിടത്തി ലേക്ക് ഇടിച്ചുകയറിയാണ് നിന്നത്. കെ.എസ്. ആര്.ടി.സി ബസ് തെങ്ങിലിടിച്ച് കയറിയതിനെ തുടര്‍ന്ന് തെങ്ങിന്റെ മുകള്‍ ഭാഗം ദൂരേക്ക് തെറിച്ചുപോയി. കെ.എസ്. ആര്.ടി.സി ബസിന്റെമുന് വശം ഭാഗീകമായി തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: