കോഴഞ്ചേരി: ഗതാഗതക്കുരുക്ക് നിത്യസംഭവമായ കോഴഞ്ചേരിയില്‍ പാലത്തിലുണ്ടായ അപകടംമൂലം മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. മാരാമണ്‍ ഭാഗത്തേക്ക് പാലത്തിലൂടെ കടന്നുപോകുവാന്‍ തുടങ്ങിയ മാരുതിക്കാറിനെ പിന്നാലെയെത്തിയ ടിപ്പര്‍ ഇടിച്ചുണ്ടായ അപകടംമൂലം മണിക്കൂറുകളോളമാണ് ഗതാഗതം തടസ്സപ്പെട്ടത്. പോലീസെത്തി അപകടത്തില്‍പെട്ട വാഹനങ്ങള്‍ മാറ്റുവാന്‍ വളരെയധികം താമസിച്ചതിനാല്‍ ഉണ്ടായ ഗതാഗതക്കുരുക്ക് ബിഎംഎസ് ഹെഡ് ലോഡ് തൊഴിലാളികള്‍ സമയോചിതമായി ഇടപെട്ടതുമൂലം ഒരു പരിധിവരെ നിയന്ത്രിച്ചു. ഗതാഗതക്കുരുക്ക് നിത്യസംഭവമായ പാലത്തിന്റെ ഇരുവശങ്ങളിലും പോലീസിന്റെ സേവനമില്ലായ്മ അമിതവേഗതയ്ക്കും അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. കോഴഞ്ചേരി -തിരുവല്ല റൂട്ടിലും അപകടങ്ങള്‍ നിത്യകാഴ്ചയായി മാറിക്കൊണ്ടിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: