മല്ലപ്പള്ളി:കുന്നന്താനം തെക്കേടത്ത് ശ്രീ ഭഗവതീ ക്ഷേത്രത്തില്‍ ഒക്ടോബര്‍ 2 മുതല്‍ 10 വരെ നവരാത്രി സംഗീതാരാധനയും കലാസമര്പ്പണവും നടക്കും.11ാം തീയതി വിജയദശമി നാളില്‍ രാവിലെ 6 മുതല്‍ വിദ്യാരംഭവും നടക്കും. എല്ലാ ദിവസവും വൈകിട്ട് 7 മുതല്‍ കലാസമര്‍പ്പണം നടക്കും.ഒന്നാം ദിവസം ഞെരളത്ത് ഹരിഗോവിന്ദന് അവതരിപ്പിയ്ക്കുന്ന ഹരിഗോവിന്ദഗീതം, രണ്ടാം ദിവസം അനു വി.കടമ്മനിട്ട അവതരിപ്പിയ്ക്കുന്ന രാഗമാലിക, മൂന്നാം ദിവസം കോഴിക്കോട് പ്രശാന്ത് വര്‍മ്മയുടെ മാനസ ജപലഹരി, നാലാം ദിവസം നടന മാധുരി ശ്രീ മൂകാംബിക കലാക്ഷേത്രം അവതരിപ്പിയ്ക്കുന്ന നൃത്തനൃത്യങ്ങള്‍, അഞ്ചാം ദിവസം സുമേഷ് മല്ലപ്പള്ളിയുടെ ഭക്തിഗാനസുധ, ആറാം ദിവസം പൊന്‍കുന്നം സൂരജ് ലാല്‍ അവതരിപ്പിയ്ക്കുന്ന സംഗീത സദസ്സ്,ഏഴാം ദിവസം തിരുവാതിര രാവ് എട്ടാം ദിവസം ദുര്‍ഗ്ഗാഷ്ടമി നാളില്‍ പൂജവെയ്പും വൈകുന്നേരം തൃശൂര്‍ ഒരുമ അവതരിപ്പിയ്ക്കുന്ന നാട്ടുസംഗീതം ഒന്‍പതാം ദിവസം മഹാനവമി നാളില്‍ ഭരതനാട്യം, നാട്യമഞ്ജരി എന്നീ പരിപാടികള്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.പ്രസിഡന്റ് യു.എസ്.ബാലകൃഷ്ണന്, കണ്‍വീനര്‍ വി. ജോതിഷ് ബാബു, അനൂപ് പടിഞ്ഞാറ്റേതില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: