തിരുവല്ല: തോട്ടഭാഗം ചങ്ങനാശേരി റോഡില്‍ കവിയൂര്‍ പഞ്ചായത്തിലെ തോട്ടഭാഗം മുതല്‍ കണിയാംപാറ വരെയുള്ള പ്രദേശത്തെ റോഡ് തകര്‍ന്നു കിടക്കുന്നത് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധം അടക്കമുള്ള ജനകീയസമരങ്ങള്‍ നടത്തിയിട്ടും പ്രശ്ന പരിഹാരത്തിന് ഒരു ശ്രമവും നടത്താത്ത അധികൃതരുടെ നടപടിക്കെതിരെ ബിജെപി കവിയൂര്‍ ഗ്രാമപഞ്ചായത്ത് കമ്മറ്റി രണ്ടാം ഘട്ട പ്രക്ഷേഭത്തിലേക്ക്. ഫണ്ട് അനുവദിച്ചുകൊണ്ട് റോഡ് ശരിയാക്കാതെ കാലങ്ങളായി ജനങ്ങളെ രാഷ്ട്രീയത്തിനായി കബളിപ്പിക്കുന്നതിനെതിരെ ജനകീയ പ്രക്ഷോഭം ശക്തമാക്കും.ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കാത്ത ഉേദ്യാഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണം എന്നും ബിജെപി കവിയൂര്‍ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത കമ്മറ്റി പ്രസിഡന്റ് കെ ആര് വിനോദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എം ഡി ദിനേശ് കുമാര്‍ ഉത്ഘാടനം ചെയ്തു . രാജേഷ് മധുരംപാറ ,രാജേഷ് കുമാര്‍ കെ ടി , ബൈജുക്കുട്ടന്‍ , ഡി സനല്‍കുമാര്‍ , എം കെ പ്രകാശ് , മന്മഥന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: