ബ്യൂംബര്‍ഗ്: കനേഡിയന്‍ മൊബൈല്‍ കമ്പനിയായ ബ്ലാക്ക്ബെറി മൊബൈല്‍ നിര്‍മ്മാണം നിര്‍ത്തുന്നു. സോഫ്റ്റ് വെയര്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിര്‍മ്മാണത്തിനാവശ്യമായ ഹാര്‍ഡ് വെയര്‍ മറ്റൊരു കമ്പനിയില്‍നിന്ന് എത്തിക്കാനുള്ള കരാറില്‍ ഒപ്പുവെച്ചതായും ബ്ലാക്ക്ബെറി സി.ഇ.ഒ ജോണ്‍ ചെന്‍ പറഞ്ഞു.ബ്ലാക്ക് ബെറി ഇറക്കിയ പത്രകുറിപ്പിലാണ് നിര്‍മാണം നിര്‍ത്തുന്ന കാര്യം കമ്പനി അറിയിച്ചത്.
സെക്യൂരിറ്റി ആപ്ലിക്കേഷന്‍ അടക്കമുള്ള സോഫ്റ്റ് വെയര്‍ നിര്‍മ്മാണത്തിലാണ് ബ്ലാക്ക് ബെറി ഇനി ശ്രദ്ധ കേന്ദ്രീകരിക്കുക. 2007ല്‍ ആപ്പിളിന്റെ ഐഫോണ്‍ രംഗപ്രവേശനം ചെയ്തതോടെയാണ് ബ്ലാക്ക്ബെറി ഫോണുകളുടെ പ്രതാപകാലം അവസാനിച്ചത്.
ൃ
പ്രതികരിക്കാൻ ഇവിടെ എഴുതുക: