തിരുവല്ല: രോഗികള്‍ അടക്കം നിരവധി പേര് ആശ്രയിക്കുന്ന കോട്ടത്തോട്-പാറയില്‍ റോഡിലൂടെ ജനങ്ങള്‍ക്ക് ദുരിതയാത്ര. തുകലശ്ശേരി-മഞ്ഞാടി റോഡില്‍ നിന്നും ആരംഭിച്ച് നഗരസഭ 19, 20 വാര്‍ഡുകളുടെ മധ്യത്തിലൂടെ കടന്നു പോകുന്ന ഏതാണ്ട് മൂന്ന് കിലോമീറ്റര്‍ ദൈര്‍ഖ്യമുളള റോഡിനാണ് ഈ ദുര്‍ഗതി. റോഡിന്റെ ആരംഭം മുതല്‍ കോളനി റോഡ് വരെയുളള രണ്ട് കിലോമീറ്റര്‍ ദൂരമാണ് ഏറെ തകര്‍ന്നിരിക്കുന്നത്. ഏതാണ്ട് അറുനൂറോളം കുടുംബങ്ങളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ കാല്‍നട യാത്ര പോലും സാധ്യമല്ലാതെയായിട്ടുണ്ട്. റോഡിലെ വന്‍ കുഴികളില്‍ പെട്ട് നിയന്ത്രണം നഷ്ടപ്പെട്ട് നിരവധി ഇരുചക്ര വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍ പെടുന്നുണ്ട്. അപകടങ്ങള്‍ പതിവായതോടെ മൂന്ന് മാസം മുമ്പ് നാട്ടുകാരുടെ നേതൃത്വത്തില്‍ മണ്ണ് ഉപയോഗിച്ച കുഴികള്‍ നികത്തിയിരുന്നു. കനത്തുപെയ്ത മഴയില്‍ കുഴികളിലെ മണ്ണ് ഒലിച്ചുപോയതോടെ റോഡ് വീണ്ടും പഴയപടിയായി. റോഡിലെ കുഴികളില്‍ വീണ് കാര്‍ അടക്കമുളള ചെറുവാഹനങ്ങള്‍ക്ക് കേടുപാട് സംഭവിക്കുന്നതായും പരാതിയുണ്ട്. റോഡിന്റെ തകര്‍ച്ച മൂലം ഓട്ടം വിളിച്ചാല്‍ ഓട്ടോറിക്ഷക്കാര്‍ വരാന്‍ മടിക്കുന്നതായും നാട്ടുകാര്‍ പരാതിപ്പെടുന്നു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികള്‍ വാര്‍ഡ് കൗണ്സിലറന്മാര് അടക്കുളള ജനപ്രതിനിധികള്‍ക്ക് നല്‍കിയിട്ടും ഫലമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ട് വാര്‍ഡുകളുടെ മധ്യത്തിലൂടെ കടന്നു പോകുന്നതിനാലാണ് വാര്‍ഡ് കൗണ്സിലറന്മാര് ഉപക്ഷേ കാട്ടുന്നതെന്ന ആക്ഷേപം ഉയരുന്നുണ്ട്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭയ്ക്ക് മുമ്പില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: