വയനാട്, കോഴിക്കോട് ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷന് പരിധികളില്‍ െൈബക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിച്ചോടുന്ന സംഘം വൈത്തിരി പൊലീസിന്റെ പിടിയിലായി. ബത്തേരി വളപ്പില്‍ ഇസ്രത്ത് (25) കോലകം ചിറ അനൂപ് (25) എന്നിവരാണ് പിടിയിലായത്. പൊഴുതന അത്തിമൂലയില്‍ സെപ്തംബര്‍ 17 ന് അത്തിമൂല സ്വദേശിനി നളിനിയുടെ ഒരു പവന് തൂക്കം വരുന്ന മാല പിടിച്ചു പറിച്ച കേസിലെ പ്രതികള്‍ വൈത്തിരി അമ്മാറയില്‍ വാഹന പരിശോധനക്കിടെ പോലീസിന്റെ വലയിലാവുകയായിരുന്നു. വെത്തിരി പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ എ .യു ജയപ്രകാശിന്റെ നേത്യത്ത്വത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ സ്പെഷല്‍ സ്ക്വാഡ് അംഗങ്ങളായ എ എസ് ഐ ജയചന്ദ്രന്, പോലീസുകാരായ അബ്ദുറഹിമാന്, പ്രമോദ്, പത്മകുമാര്‍, സലീംകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വവലയിലാക്കിയത്. പോലീസ് പ്രതികളുടെ രേഖാ ചിത്രം കഴിഞ്ഞ ദിവസം തയ്യാറാക്കിയിരുന്നു. ഈ ചിത്രം അടിസ്ഥാനമാക്കിയുള്ള അന്വേഷണമാണ് പ്രതികളെ വലയിലാക്കാന്‍ സഹായകരമായത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ ജില്ലയിലെ പടിഞ്ഞാറത്തറ, മീനങ്ങാടി, മേപ്പാടി, സുല്‍ത്താന്‍ ബത്തേരി, അമ്പലവയല്‍, തിരുനെല്ലി, മേപ്പാടി പോലീസ് സ്റ്റേഷന് പരിധികളിലും കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി പോലീസ് സ്റ്റേഷന് പരിധിയിലും സമാന കേസുകളില്‍ പ്രതികള്‍ ഉള്‍പ്പെട്ടതായി സൂചന ലഭിച്ചു. ഇവരില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബത്തേരി മാട്ടംതൊടി നിജാസിനെയും (22) പോലീസ് അറസ്റ്റു ചെയ്തു. പടിഞ്ഞാറത്തറ, വൈത്തിരി പോലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന പിടിച്ചുപറി കേസില്‍ നിജാസും ഉള്‍പ്പെട്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
ഒറ്റയ്ക്ക് നടന്നു പോകുന്ന സ്ര്തീകളുടെ അടുത്ത് പ്രതികള്‍ ബൈക്ക് നിര്‍ത്തി അവരോട് അടുത്ത വര്‍ക്ക് ഷോപ്പ് എവിടേയാണെന്നും അന്വേഷിക്കുന്നതിനിടയില്‍ സ്ര്തീകളുടെ ശ്രദ്ധതെറ്റുന്ന നേരം ഒരാള്‍ മാല പിടിച്ചു പറിക്കുകയും കൂടെയുള്ള ആള് സ്റ്റാര്‍ട്ട് ചെയ്ത് വെച്ച ബൈക്ക് വളരെ വേഗത്തില്‍ ഓടിച്ച് പോകുകയുമാണ് പ്രതികളുടെ രീതി. മാല പിടിച്ചു പറിക്കുന്നതിനായി പ്രതികള്‍ ഉപയോഗിച്ചു വന്ന ബൈക്കും പ്രതികളില്‍ നിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. 10 ഓളം കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളില്‍ നിന്നും 124 ഗ്രാം സ്വര്‍ണ്ണവും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: