മാനന്തവാടി : വിദ്യാര്‍ത്ഥികളുടെ സന്നദ്ധ സാമൂഹ്യസേവന സംഘടനയായ നാഷണല്‍ സര്‍വീസ് സ്കീമിന്റെ നാല്പത്തിയേഴാം വാര്‍ഷികം വിവിധ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളിലൂടെ ആഘോഷിച്ചു. മാനന്തവാടി ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് എന്‍എസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തിലുളള ആഘോഷങ്ങളോടനുബന്ധിച്ചുളള ‘മാനവീയം16’ പക്ഷാചരണം പ്രോഗ്രാം ഓഫീസറും ഇന്ദിരാഗാന്ധി എന്‍.എസ്.എസ് ദേശീയ അവാര്‍ഡ് ജേതാവുമായ ആബിദ് തറവട്ടത്ത് ഉദ്ഘാടനം ചെയ്തു.
അപര്‍ണ.പി,അബ്ദുല്‍ വാസിഹ് കെ.എ,ഹന്ന വര്‍ഗീസ്, മുഹമ്മെദ് അസ്ലം പി.പി, റിനീഷ് സി, വര്‍ഷ പി.എം തുടങ്ങിയവര്‍ സംസാരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി യൂണിറ്റിന്റെ ദത്ത്ഗ്രാമമായ ഗോദാവരി കോളനിയില്‍ ‘സ്നേഹസ്പര്‍ശം’ വസ്ത്രവിതരണം, എടവക, തിരുനെല്ലി, വെളളമുണ്ട പഞ്ചായത്തുകളില്‍ കിടപ്പുരോഗികളുടെ സാന്ത്വനപരിചരണം, തലപ്പുഴയില്‍ പരിസ്ഥിതി സംരക്ഷണ ബോധവല്‍ക്കരണം, കാമ്പസ് ശുചീകരണം തുടങ്ങീ വിവിധങ്ങളായ സേവനപ്രവര്‍ത്തനങ്ങളും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: