മേപ്പാടി : ഭാരതീയ ചികിത്സാ വകുപ്പ് നാഷണല്‍ ആയുഷ് മിഷന്റെ സഹായത്തോടെ സ്കൂള്‍ കുട്ടികള്‍ക്കായി ആയുഷ് വിദ്യാലയ ആരോഗ്യ പദ്ധതി നടപ്പാക്കും. മനുഷ്യന് കൂടുതല്‍ രോഗബാധിതനാവുകയും ആരോഗ്യ സംരക്ഷണോപാധികളുടെ കാര്യക്ഷമത കുറഞ്ഞു വരികയും ചെയ്യുന്ന സാഹചര്യത്തിലാണിന്ന്. സ്കൂള്‍ കുട്ടികളെ ആയുര്‍വേദത്തിലെ പ്രിവന്റീവ് മെഡിസിന് വിഭാഗമായ സ്വസ്ഥവൃത്തം പഠിപ്പിക്കുന്നത.് ആയുര്‍വേദത്തെ സ്കൂള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നതോടൊപ്പം തിരഞ്ഞെടുക്കപ്പെട്ട സ്കൂളില്‍ ആയുഷ് ക്ലബ് രൂപീകരിക്കുകയാണ് പദ്ധതിയുടെ ഒന്നാംഘട്ടം. തുടര്‍ന്ന് കുട്ടികള്‍ക്ക് ഓരോ ഋതുക്കളിലും ശീലിക്കേണ്ട ചര്യകളെക്കുറിച്ചും ആഹാരത്തെക്കുറിച്ചും ഉള്ള ബോധവല്‍ക്കരണ ക്ലാസുകള്‍, ഗൃഹ ചികിത്സ ഔഷധ സസ്യങ്ങള്‍, ലൈംഗിക വിദ്യാഭ്യാസം അഗ്രൗഷധം തുടങ്ങിയ വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കും. തുടര്‍ന്നുള്ള മെഡിക്കല്‍ ക്യാമ്പില്‍ കുട്ടികളില്‍ കാണുന്ന വിളര്‍ച്ചാരോഗം, വിരശല്യം, കൗമാരപ്രായക്കാരായ പെണ്‍കുട്ടികളില്‍ കാണപ്പെടുന്ന സ്ത്രീരോഗങ്ങള്‍ എന്നിവക്കുള്ള മരുന്നുകള്‍ വിതരണം ചെയ്യും. പോഷകാഹാരക്കുറവും വിളര്‍ച്ചയുമുള്ള കുട്ടികള്‍ക്ക് പോഷകാഹാര കിറ്റുകള്‍ വിതരണം ചെയ്യും. പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക് യോഗ പരിശീലനം, ഔഷധതോട്ടം, ഹെര്ബേരിയം എന്നിവ നിര്‍മിക്കുന്നതിനുള്ള പരിശീലനം എന്നിവ നല്‍കും. കുട്ടികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കും. ആയുര്‍വേദ മെഡിക്കല്‍ എക്സിബിഷനും സംഘടിപ്പിക്കും.
പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഹദിന്റെ അദ്ധ്യക്ഷതയില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശകുന്തള ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
ഡോ.ഹരിശങ്കര്‍, ഡോ.ബിജുല എന്നിവര്‍ ക്ലാസ്സ് എടുത്തു. ഭാരതീയ ചികിത്സ വകുപ്പ് ഡി.എം.ഒ. ഡോ.ശശികല , രോഷ്ന യൂസഫ്, മുഹമ്മദ്, ഡോ.രാജ്മോഹന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: