മാനന്തവാടി : സംസ്ഥാന സര്‍ക്കാറിന്റെ നൂറ്ദിന കര്‍മ്മപരിപാടികളുടെ ഭാഗമായി സെപ്റ്റംബര്‍ 29ന് രാവിലെ 10 മണിക്ക് മാനന്തവാടി ടൗണ്‍ഹാളില്‍ ‘പട്ടികവര്‍ഗ്ഗ സമൂഹങ്ങളുടെ ആരോഗ്യജീവനം’ എന്ന വിഷയത്തില്‍ ശില്പശാല നടത്തുന്നു.
മാനന്തവാടി നഗരസഭാചെയര്‍മാന്‍ വി.ആര്.പ്രവീജ് ഉദ്ഘാടനം ചെയ്യും. മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് പ്രീതാരാമന്‍ അദ്ധ്യക്ഷത വഹിക്കും. പട്ടികവര്‍ഗ്ഗവികസനവകുപ്പ് റിട്ട.ജോ. ഡയറക്ടര്‍ ഇ.ജി.ജോസഫ്, മാനന്തവാടി ജനമൈത്രി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അഗസ്റ്റിന് ജോസഫ്, ജില്ലാആശുപത്രി അസി.സര്ജന് ഡോ.കെ.ഉസ്മാന്, ഐ.റ്റി.ഡി.പി. പ്രൊജക്ട് ഓഫീസര്‍ പി.വാണിദാസ് തുടങ്ങിയവര്പങ്കെടുക്കും. വിവരങ്ങള്‍ക്ക് ഫോണ്‍: 04936 202529.
പ്രതികരിക്കാൻ ഇവിടെ എഴുതുക: