വൈത്തിരി : വൈത്തിരി താലൂക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ തിങ്കളാഴ്ച്ച മുതല്‍ കുടിവെള്ളമില്ല. ജനറല്‍ വാര്‍ഡിലും മറ്റുള്ള ഇടങ്ങളിലുമായി നൂറ്കണക്കിന് രോഗികള്‍ ഇതുമൂലം ദുരിതത്തിലായി. പ്രാഥമിക കൃത്യം നിര്‍വഹിക്കാനാവാതെ ചൊവ്വാഴ്ച്ച രാവിലെ രോഗികള്‍ ബുദ്ധിമുട്ടി. പല സ്ത്രീകളും ഇതുമൂലം ഭക്ഷണം തന്നെ കഴിച്ചിട്ടില്ല. തൊട്ടടുത്ത സ്വകാര്യ വീടുകളില്‍നിന്ന് വെള്ളമെടുത്തുകൊണ്ടുവന്നതും അധികൃതര്‍ വിലക്കി. ഓപ്പറേഷന് തീയേറ്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുള്ള താലൂക്ക് ആശുപത്രിയില്‍ പലപ്പോഴും വെള്ളമില്ലാതാവുന്നുണ്ട്. വാട്ടര്‍ അതോറിറ്റിയാണ് വെള്ളം സപ്ലൈ ചെയ്യേണ്ടതെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വാദം. എത്രയും വേഗം ആശുപത്രിയിലെ കുടിവെള്ളക്ഷാമ പരിഹരിക്കണമെന്ന് ബിജെപി കല്‍പ്പറ്റ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് യോഗം ചേര്‍ന്ന് ഭാവി സമര പരിപാടികള്‍ പ്രഖ്യാപിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. മണ്ഡലം പ്രസിഡന്റ് ആരോട രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: