പത്തനംതിട്ട: ജനസേവ ട്രസ്റ്റിന്റെ വാര്‍ഷിക പൊതുയോഗം ആര്‍എസ്എസ് ശബരിഗിരി വിഭാഗ് സംഘചാലക് സി.പി. മോഹനചന്ദ്രന് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ജില്ലയില്‍ 35 മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. കോളേജുകളും, സ്കൂളുകളും കേന്ദ്രീകരിച്ച് വ്യക്തിത്വ വികസന സെമിനാര്‍, ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്, യോഗ പരിശീലനം, കൗണ്‍സിലിംഗ് എന്നിവ സംഘടിപ്പിച്ചു. ജില്ലാ ക്യാന്‍സര്‍ സെന്ററുമായി സഹകരിച്ച് വിവിധ സ്ഥലങ്ങളില്‍ ക്യാന്‍സര്‍ ബോധവല്‍ക്കരണം, സെമിനാര്‍ എന്നിവയും നടത്തി.
ട്രസ്റ്റ് സെക്രട്ടറി കെ.ബൈജുലാല്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി.ആര്. ബാലചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. വിഭാഗ് സംയോജകന്‍ കെ.മുരളീധരന് മുഖ്യപ്രഭാഷണം നടത്തി. അടുത്ത വര്‍ഷം നടപ്പിലാക്കേണ്ട പദ്ധതികള്‍ തയാറാക്കി. അഞ്ച് ശിശുവാടിക, രണ്ടു യോഗാകേന്ദ്രങ്ങള്‍, കാവ് സംരക്ഷണം, ഫാമിലി കൗണ്‍സിലിംഗ് സെന്ററുകള്‍, എന്നിവ ആരംഭിക്കുവാന്‍ തീരുമാനിച്ചു. യോഗത്തില്‍ പ്രദീപ് കോഴഞ്ചേരി നന്ദി പറഞ്ഞു.
ഭാരവാഹികളായി ടി.ആര്. ബാലചന്ദ്രന് (അദ്ധ്യക്ഷന്‍), സുനില്‍ മല്ലപ്പള്ളി (ഉപാദ്ധ്യക്ഷന്‍), കെ.ബൈജുലാല്‍ (സെക്രട്ടറി), ആര്.മോഹനന് (ജോയിന്റ സെക്രട്ടറി), പ്രദീപ് കോഴഞ്ചേരി (ഖജാന്‍ജി), അഡ്വ.പി.കെ. രാമചന്ദ്രന്, ഡോ.വിജയമോഹന് റാന്നി, അഡ്വ.വി.ബി. സുജിത്ത്, എസ്.ഗിരീഷ്കുമാര്‍, സുഭാഷ് ഇലന്തൂര്‍, ജനാര്ദ്ദനന് നായര്‍ കോന്നി, സി.എന്‍.ഓമനക്കുട്ടന്, സി.പി.മോഹനചന്ദ്രന്, രാജീവ് ഇലന്തൂര്‍ (ട്രസ്റ്റ് മെമ്പര്‍മാര്‍) എന്നിവരെ തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: