മീനങ്ങാടി : കാര്‍ഷികമേഖലക്ക് സഹായകമാകുന്ന മലക്കാട് ചെക്ക്ഡാം നിര്‍മ്മാണത്തിലെ അപാകത കാരണംപണിപൂര്ത്തിയാകുന്നതിന്മുന്പേ തകര്‍ച്ചയിലേക്ക്. മലയോര വികസനകമ്മീഷ ന് അടങ്കല്‍ തുകയായി 82 ലക്ഷം രൂപയാണ് പദ്ധതിക്കായി സമര്‍പ്പിച്ചത്. എന്നാല്‍ പ്രവര്‍ത്തി പൂര്ത്തിയാവുന്നതിന്മുന്പേ കെട്ടിന്റെ പല ഭാ ഗങ്ങളിലും ചോര്‍ച്ച രൂപപ്പെട്ടിരിക്കുകയാണ്. കുട്ടരായിന് പാലം, മലക്കാട്, പ്രദേശങ്ങളിലെ ഹെക്ടര്‍ കണക്കിന് കൃഷിയിടത്തിലേക്ക് ജലസൗകര്യമൊരുക്കുന്നതിനായാണ് ചെക്ക് ഡാം നിര്‍മ്മാണ പ്രവര്ത്തിത്തുടങ്ങിയത്. എന്നാല്‍ ചെക്ക് ഡാമിനടിയിലൂടെയും കോണ്ക്രീറ്റ്ഭിത്തിക്കിടയിലൂടെയും ചോര്‍ച്ച രൂപപ്പെട്ടതോടെ കനാലിന്റെ സുരക്ഷയെ സംബന്ധിച്ച പ്രദേശവാസികളുടെ പരാതി നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. കാരാപ്പുഴയില്നിന്നും തുറന്നുവിടുന്ന വെള്ളമാണ് പുഴക്ക് കുറുകെ ചെക്ക് ഡാം പണിത് കൃഷിയിടങ്ങളിലേക്ക് എത്തിക്കുന്നത്. ശക്തമായ മഴയില്‍ പുഴ നിറഞ്ഞ്കവിയുകയും പുഴയോരങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കുകയുമാണ് ചെയ്യാറ്. അത്തരമൊരു സാഹചര്യമുണ്ടായാല്‍ ചെക്കുഡാമിന്റെ സുരക്ഷയില്ലായ്മ ഡാമിന് താഴ്ഭാഗത്തുള്ള പുഴയോരത്ത് താമസിക്കുന്ന പിലാക്കുറ, മുട്ടിലാടി, കോളനിയുള്‍പ്പടെ മൂന്നോളം കോളനിക്കാര്‍ക്ക് ഭീഷണിയാണെന്ന് പ്രദേശത്തുള്ളവര്‍ പറയുന്നു. ഡാമിലെ മണ്ണ് നീക്കം ചെയ്യാതെ, പുഴയുടെ സംരക്ഷണ ഭിത്തിയുടെ പണി പൂര്‍ത്തീകരിക്കാത്ത കരാറുകാര്‍ ഉത്തരവാദിത്വത്തി ല്‍ നിന്നും ഒഴിഞ്ഞു മാറുകയാണെന്നും ആരോപണം ഉയരുന്നു. ഡാമിന് മുകളിലൂടെയുള്ള നടപ്പാതയുടെ പണിയും പൂര്‍ത്തീകരിച്ചിട്ടില്ല. സുരക്ഷ ഉറപ്പാക്കി യുള്ള നിര്മ്മാ ണത്തിലൂടെ ഡാം ജനോപകാരമാക്കണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: