കല്‍പ്പറ്റ : ജില്ലയില്‍ അമിത വേഗത്തിലും അപകടകരമായ രീതിയിലും വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് പോലീസിന്റ ഇന്റര്‍സെപ്റ്റര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ നാല് ദിവസംകൊണ്ട് 84 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ജില്ലയില്‍ വാഹനാപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പോലീസ് വേഗമാപിനി സൗകര്യമുള്ള വാഹനം ഉപയോഗിച്ച് പരിശോധന ശക്തമാക്കിയത്. സെപ്തംബര്‍ 21നാണ് ഈ വാഹനം ജില്ലയിലെത്തിയത്. ആറ് ബസ്സ്, ആറ് ലോറി, 45 കാര്‍, പത്ത് മോട്ടോര്‍സൈക്കിള്‍, രണ്ട് ടിപ്പര്‍, ഒന്‍പത് പിക് അപ്പ്, മറ്റുള്ളവ ആറ് എന്നിങ്ങനെ 84 കേസുകളില്‍ പിഴയായി 26600 രൂപ ഈടാക്കി. പരിശോധന തുടങ്ങിയത് മുതല്‍ വാഹനങ്ങളുടെ അമിത വേഗതയില്‍ കുറവ് വന്നിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: