കല്‍പ്പറ്റ : ഇന്ത്യന്‍ എയര്‍ഫോഴ്സ്, എയര്‍മെന്‍ ടെക്നിക്കല്‍, നോണ്‍ ടെക്നിക്കല്‍ വിഭാഗങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചതായി ബന്ധപ്പെട്ടവര്‍ കല്‍പ്പറ്റയില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
17 മുതല്‍ 21 വയസ്സുവരെയുള്ള പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. എഴുത്തുപരീക്ഷയുടെയും ഫിസിക്കല്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. നവംബര്‍ 23ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്നാഷണല്സ്റ്റേഡിയത്തില് രാവിലെ അഞ്ച് മണിക്ക് വയനാട്ടിലെ ഉദ്യോഗാര്‍ത്ഥികള്‍ റിപ്പോര്‍ട്ട് ചെയ്യണം. തുടര്‍ന്ന് ഫിറ്റ്നസ് പരിശോധനയും ഉണ്ടാകും. 1.6 കിലോമീറ്റര്‍ ഓട്ടം, അഞ്ച് മിനിട്ട് നാല്‍പ്പത് സെക്കന്റിനുള്ളില്‍ ഫിനിഷ് ചെയ്യണം. 20 പുഷ്അപ്പും എട്ട് ചിന്അപ്പും, 20 ബെന്റ് നീ സിറ്റപ്പും എടുത്തിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈനില്‍ സെപ്തംബര്‍ 29ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ പരിശീലനകാലത്ത് ടെക്നിക്കല്‍ വിഭാഗത്തിന് 26685 രൂപയും നോണ്‍ടെക്നിക്കല്‍ വിഭാഗത്തിന്23535 രൂപയും ശമ്പളം ലഭിക്കും. പുറമേ അലവന്‍സുകളും. കൂടുതല്‍ വിവരങ്ങള്‍ ംംം.മ ശൃാ ലിലെഹ ലരശേീി. ഴീ്.ശി ലും 0484 2427010 ഫോണ്‍ നമ്പറിലും ലഭിക്കും.
പത്രസമ്മേളനത്തില്‍ എയര്‍ഫോഴ്സ് വിംങ് കമാന്റര്‍ സി.ബി.വര്‍ഗീസ്, ജൂനിയര്‍ വാറണ്ട് ഓഫീസര്‍ എന്‍.കെ. രോഹല്‍ എന്നിവര്‍ പങ്കെടുത്തു. ഇന്ന് രാവിലെ പത്ത് മണിക്ക് കല്‍പ്പറ്റ ഗവ.കോളേജിലും രണ്ട് മണിക്ക് മാനന്തവാടി ഗവ.കോളേജിലും ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുമെന്ന് ഇവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: