പത്തനംതിട്ട: നവരാത്രി ആഘോഷങ്ങള്‍ക്കായി ക്ഷേത്രങ്ങള്‍ ഒരുങ്ങി.
മലയാലപ്പുഴ ദേവീക്ഷേത്രത്തിലെനവരാത്രി ആഘോഷം ഒക്ടോബര്‍ 2 മുതല്‍ ക്ഷേത്രസന്നിധിയില്നടക്കും. ക്ഷേത്രമതില്ക്കകത്ത് പ്രത്യേകം തയ്യാറാക്കിയ നവരാത്രി മണ്ഡപത്തില്‍ ദിവസവും ദേവീഭാഗവത പാരായണവും, ക്ഷേത്ര കലാപരിപാടികളും ഉണ്ടായിരിക്കും.
ദുര്‍ഗ്ഗാഷ്ടമി ദിവസമായ ഒക്ടോബര്‍ 9ന് നവരാത്രി മണ്ഡപത്തില്‍ പൂജവയ്പ്പും, വിജയദശമി ദിവസമായ 11ന് വിദ്യാരംഭവും നടക്കും. വിദ്യാരംഭത്തിനുള്ള കൂപ്പണുകള്‍ ദേവസ്വം ആഫീസില്‍നിന്നും മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ക്ഷേത്ര മേല്‍ശാന്തിയുടെ നേതൃത്വത്തില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടക്കും.
നവരാത്രി ആഘോഷ കാലയളവില്ക്ഷേത്ര കലാപരിപാടികള്‍ വഴിപാടായി നടത്തുവാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യം ക്ഷേത്ര ഉപദേശകസമിതി ചെയ്തുകൊടുക്കും. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നവരാത്രി മണ്ഡപത്തില്‍ ഭദ്രദീപം തെളിയിക്കല്‍ ഒക്ടോബര്‍ 1ന് വൈകിട്ട് 5 മണിക്ക് ക്ഷേത്രസന്നിധിയില്‍ നടക്കും.
നവരാത്രി മണ്ഡപത്തില്‍ വിശേഷാല്‍ പൂജകള്‍, ക്ഷേത്ര കലാപരിപാടികള്‍, നൃത്തസംഗീത അരങ്ങേറ്റം എന്നിവ നടത്തുവാന്‍ താല്‍പ്പര്യമുള്ളവര്‍ ക്ഷേത്ര ഉപദേശകസമിതിയുമായി ബന്ധപ്പെടേണ്ടതാണെന്ന് പ്രസിഡന്റ് എസ്. ജയകുമാര്‍, സെക്രട്ടറി ശരത്കൃഷ്ണന് എന്നിവര്‍ അറിയിച്ചു.
ക്ഷേത്രകലാപരിപാടികള്‍ നടത്തുവാന്‍ ആഗ്രഹമുള്ളവര്‍ ബന്ധപ്പെടേണ്ടനമ്പര്‍: 9447562257, 9961077583.
ഓമല്ലൂര്‍: ചക്കുളത്തുകാവ് ശ്രീദുര്ഗ്ഗാക്ഷേത്രത്തിലെ ദേവീ ഭാഗവത നവാഹജ്ഞാനയജ്ഞവും നവരാത്രി മഹോത്സ്വവും ഒക്ടോബര്‍ ഒന്ന് മുതല്‍ ഒന്‍പത് വരെ നടക്കും.
യജ്ഞാചാര്യന്‍ തായങ്കരി ബാലചന്ദ്രനും,യജ്ഞഹോതാവ് ധന്വന്തരദാസുമാണ്,അഞ്ചല്‍ ദുര്‍ഗ്ഗ,പ്ലാക്കാട്ട് ഗിരിജ എന്നിവര്‍ യജ്ഞപൗരാണികരുമാണ്. ക്ഷേത്രം മേല്‍ശാന്തി ഉണ്ണികൃഷ്ണന് പോറ്റി.
ദിവസവുംരാവിലെ 5.30ന് ഗണപതി ഹോമം, ഉച്ചയ്ക്ക് 12ന് പ്രഭാഷണം,1ന് അന്നദാനം, വൈകിട്ട്7ന് പ്രഭാഷണം,ഭജനഎന്നിവ ഉണ്ടായിരിക്കും. 1ന് രാവിലെ 6.30 ന് ‘ഭദ്രദീപ പ്രകാശനം, 3ന് വൈകിട്ട് 5.30 ന് വിഷ്ണുസഹസ്രനാമജപം, 4 ന് വൈകിട്ട് 5.30 ന് വിദ്യാഗോപാല മന്ത്രാര്‍ച്ചന, 5 ന് രാവിലെ 9 ന് മൃത്യുഞ്ജയഹോമം, 6 ന് വൈകിട്ട്് 5.30 ന് സര്‍വ്വൈശ്വര്യപൂജ, 7ന് വൈകിട്ട് 5.30 ന് സപ്തമാതൃപൂജ, 8 ന് വൈകിട്ട് 5.30 ന് കുമാരി പൂജ, 9ന്രാവിലെ 5.30ന് അഷ്ടദ്രവ്യഗണപതിഹോമം,10ന് ധാരാഹോമം,ഉച്ചയ്ക്ക് 12.30ന് ദേവീഭാഗവതപാരായണസമര്പ്പണം,കലശാഭിഷേകം,കുങ്കുമാഭിഷേക,ദീപാരാധന എന്നിവയോടെ നവാഹജ്ഞാനയജ്ഞം സമാപിക്കും. 9ന് വൈക്ട്ട് പൂജവെയ്ക്കല്, 11 ന് വിദ്യാരംഭം എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: