കല്‍പ്പറ്റ: യുഡിഎഫ് സര്‍ക്കാര്‍ വെട്ടിക്കുറച്ച കാര്‍ഷിക മേഖലയിലെ സബ്സിഡികള്‍ പുന:സ്ഥാപിക്കണമെന്ന് അഖിലേന്ത്യാ കിസാന്‍സഭ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം വരും മുന്‍പെ കഴിഞ്ഞ ജനുവരി മാസം നാലിന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പ്രകാരം സബ്സിഡികള്‍ പലതും വെട്ടിച്ചുരുക്കുകയും ഒരു ഹെക്ടര്‍ വരെയുള്ള നാമമാത്ര കര്‍ഷകര്‍ക്കായി പരിമിതപ്പെടുത്തുകയുമായിരുന്നു. രണ്ട് ഹെക്ടര്‍ വരെ കൃഷിയിടമുള്ള പരിമിതി കര്‍ഷകരെ എല്ലാത്തരം സബ്സിഡികള്‍ക്കും അര്‍ഹരായി കണക്കാക്കിയിരുന്നതാണ്. വിവിധതരം വിത്തുകള്‍, കുമ്മായം, ജൈവ വശം, രാസവളം എന്നിവയ്ക്കെല്ലാം ഉണ്ടായിരുന്ന സബ്സിഡി പരിധിയില്‍ നിന്നാണ് ഒരുഹെക്ടറില്‍ കൂടുതല്‍ ഭൂമിയുള്ളവരെ ഒഴിവാക്കിയിട്ടുള്ളത്. കഴിഞ്ഞ ജനുവരി നാലിന് ഇറങ്ങിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പൂര്‍ണമായും സൗജന്യമായി നല്‍കിയിരുന്ന നെല്‍വിത്തിന് 50ശതമാനം മാത്രമായി സബ്സിഡി പരിമിതപ്പെടുത്തി. വയല്‍ പാട്ടത്തിനെടുത്ത് നെല്‍കൃഷി ചെയ്യുന്നവരെയും സബ്സിഡി പരിധിയില്‍ നിന്ന് ഒഴിവാക്കി. പച്ചക്കറി വിത്തുകള്‍ക്ക് 80 ശതമാനം സബ്സിഡി അനുവദിച്ചിരുന്നത് 50ശതമാനമായി കുറച്ചു.
വയനാട് ജില്ലയിലെ കര്‍ഷകരില്‍ പകുതിയിലേറെപ്പേരും രണ്ട് ഹെക്ടര്‍ വരെ കൃഷിഭൂമിയുള്ളവരാണ് പാട്ടകൃഷിക്കാരും എണ്ണത്തില്‍ കൂടുതലുണ്ട്. കാര്‍ഷിക മേഖലയിലെ പ്രതിസന്ധി മൂലം പിടിച്ചുനില്‍പ്പ് പോലും അസാധ്യമായ സാഹചര്യത്തിലാണ് യു ഡി എഫ് സര്‍ക്കാര്‍ അധികാരം ഒഴിയുന്നതിന് തൊട്ടുമുന്‍പ് ഇത്തരത്തില്‍ തീര്‍ത്തും കര്‍ഷക വിരുദ്ധമായ ഉത്തരവ് ഇറക്കിയിട്ടുള്ളത്. കാലാവര്ഷാരംഭത്തോടെ കൃഷികള്‍ സജീവമായ സമയത്താണ് സബ്സിഡികള്‍ വെട്ടിച്ചുരുക്കിയതും ഒരുഹെക്ടറില്‍ അധികം ഭൂമിയുള്ളവരെ പൂര്‍ണതോതില്‍ സബ്സിഡിയില്‍ നിന്ന് ഒഴിവാക്കിയതും കര്‍ഷകര്‍ അറിയുന്നത്. തികച്ചും കര്‍ഷക വിരുദ്ധമായ ഉത്തരവ് പിന്‍വലിച്ചുകൊണ്ട് നെല്‍വിത്തുകള്‍ക്കും പച്ചക്കറി വിത്തുകള്‍ക്കും നൂറ് ശതമാനം സബ്സിഡിയും മറ്റ് വിത്തിനങ്ങള്‍ക്കും ജൈവളങ്ങള്ക്കും കീടനാശിനികള്‍ക്കും 75 ശതമാനം വരെയും സബ്സിഡി അനുവദിക്കാന്‍ കൃഷി വകുപ്പും സംസ്ഥാന സര്‍ക്കാറും തയ്യാറാവണമെന്ന് അഖിലേന്ത്യാ കിസാന്‍സഭ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: