പുല്‍പ്പള്ളി: പാക്കം വനത്തിനുള്ളിലെ നരിവയല്‍ കോളനിവാസികളുടെ ദുരിതങ്ങള്‍ നേരിട്ടറിയാന്‍ ജില്ലാ ജഡ്ജും ലീഗല്‍ അതോറിറ്റി സെക്രട്ടറിയുമായി എ.ജെ. സതീഷ് കുമാര്‍ കോളനിയിലെത്തി. കോളനിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ അദ്ദേഹം അര്‍ഹതപ്പെട്ടവരുടെ അവകാശം നിഷേധിക്കപ്പെടുന്ന അവസ്ഥയാണുള്ളതെന്നും ഇതിനു മാറ്റം വരേണ്ടത് ആവശ്യമാണെന്നും പറഞ്ഞു. മാതാപിതാക്കള്‍ ആരെന്നറിയാതെ ബൊമ്മിയെന്ന പോറ്റമ്മയുടെ കൂടെ കഴിയുന്ന എട്ടാം ക്ലാസുകാരിയായ അമ്മുവിന്റെ കുടിലിലെത്തിയ ജഡ്ജ് അമ്മുവില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ജനനതിയതി ഏതെന്നറിയാത്തതിനാല്‍ അതിനുവേണ്ട നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് അദ്ദേഹം നല്കി. ഒരാഴ്ച്ച മാത്രം പ്രായമുള്ളപ്പോള്‍ പെറ്റമ്മ ബൊമിയെ ഏല്‍പ്പിച്ചുപോയതാണ് ഈ കുട്ടിയെ. ബൊമ്മി തന്റെ ദുരിതങ്ങള്‍ ജഡ്ജിയോട് ആരാഞ്ഞു. കാട്ടുനായ്ക്ക പാക്കേജില്‍ ഉള്‍പ്പെട്ടെങ്കിലും ഇവര്‍ക്ക് കുടിവെള്ളമോ, കറന്റ് കണക്ഷനോ ഇല്ല. കോളനിയിലേക്ക് വഴി സൗകര്യവുമില്ല. വന്യമൃഗശല്ല്യവും ഇവിടെ രൂക്ഷമാണ്. ദൈനംദിന ആവശ്യങ്ങള്‍ക്കുപോലും പണമില്ലെന്നും ബൊമ്മി പറഞ്ഞു. ട്രൈബല്‍ വകുപ്പിന്റെ സ്പെഷ്യല്‍ സ്കീമില്‍ ഇവര്‍ക്ക് ആവശ്യമായ സഹായങ്ങളെത്തിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റിനും വാര്‍ഡ് മെമ്പര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ജഡ്ജിക്കൊപ്പം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍, പഞ്ചായത്തംഗങ്ങളായ സണ്ണി തോമസ്, അനില്മോന്, ജോളി, പോലീസ്, ട്രൈബല്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: