വൈത്തിരി: വൈദ്യഗിരി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ വൈദ്യഗിരീശ പൂങ്കാവന നിര്‍മ്മാണത്തിന് സെപ്റ്റംബര്‍ 25ന് തുടക്കം കുറിക്കും. വൈദ്യഗിരിശ സന്നിധിയില്‍ ആവശ്യമായ വിവിധതരം പൂക്കള്‍ക്ക് വേണ്ടി ക്ഷേത്ര സന്നിധിയോട് ചേര്‍ന്ന് പുണ്യവനത്തിന്റെ വിവിധ ഭാഗങ്ങളിയായി ഭക്തര്‍ക്ക് അവരവര്‍ കൊണ്ടുവരുന്ന ചെടികള്‍ നട്ടുപിടിപ്പിക്കുവാനും പരിപാലിപ്പിക്കുവാനും അവസരം ഉണ്ടാവും. നിത്യ പൂജയ്ക്ക് ആവശ്യമായ വിവിധയിനം പൂചെടികളാണ് കൊണ്ടുവരേണ്ടത്.
ഞാറാഴ്ച രാവിലെ 9.30ന് സുഗന്ധഗിരി ബാലന് പൂങ്കാവന നിര്‍മ്മാണത്തിന് തുടക്കം കുറിക്കും. അലങ്കാര പ്രിയനായ ശ്രീ സുബ്രഹ്മണ്യസ്വാമിക്കും ശ്രീകൃഷ്ണ ഭഗവാനും ഗുരുവിനും ഭഗവതിക്കുമുള്ള പൂജകള്‍ക്കായി പൂക്കള്‍ ലഭിക്കുന്നതിന് നിരവധി ഭക്തര്‍ താങ്കളുടെ അഭീഷ്ട സിദ്ധിക്കായി പൂചെടികള്‍ നട്ടുപിടിക്കുവാന് തയ്യാറായിട്ടുണ്ട്. എല്ലാ ഭക്ത ജനങ്ങള്‍ക്കും ഇതില്‍ പങ്കെടുക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: