ന്യൂദല്‍ഹി : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ആദ്യാക്ഷര മധുരം നുണയാനെത്തുന്ന കുരുന്നുകള്‍ക്കായി നജഫ് ഗഡ് ശ്രീ ഭഗവതി ക്ഷേത്രം അണിഞ്ഞൊരുങ്ങുന്നു. ഒക്ടോബര്‍ 2 മുതല്‍ തുടക്കമിടുന്ന ആഘോഷ പരിപാടികള്‍ 11-ന് സമാപിക്കും. ഒക്ടോബര്‍ 9 ഞായറാഴ്ച വൈകിട്ട് 6 മണിക്കാണ് പൂജവയ്പ്പ് . നവരാത്രി ദിനങ്ങളില്‍ വിശേഷാല്‍ പൂജകളും ഉണ്ടാവുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പൂജ എടുപ്പും വിദ്യാരംഭവും വിജയ ദശമി ദിനമായ ഒക്ടോബര്‍ 11 ചൊവ്വാഴ്ച രാവിലെ 8:30-ന് തുടക്കമാകും. രാവിലെ 5:15-ന് നിര്‍മ്മാല്യ ദര്‍ശനത്തിനു ശേഷം മഹാഗണപതി ഹോമത്തോടെയാവും ചടങ്ങുകള്‍ ആരംഭിക്കുക. 7-ന് ഉഷ:പൂജ, 8:30-ന് പൂജ എടുപ്പ്, വിദ്യാരംഭം. ക്ഷേത്രാങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കുന്ന പീഠത്തിലിരുത്തി, ക്ഷേത്ര മേല്‍ശാന്തി പെരിങ്ങനമന ശ്രീജിത് അടികയാവും കുട്ടികളുടെ നാവില്‍ സ്വര്‍ണ്ണാക്ഷരങ്ങള്‍ കുറിക്കുക. 10-ന് ഉച്ചപൂജ, 10:30-ന് ദശമി ദീപാരാധന, 11 മണിക്ക് തിരുനട അടക്കും. തുടര്‍ന്ന് സമൂഹ ഊട്ടുമുണ്ടാകും.
വിദ്യാരംഭവും മറ്റു പൂജകളും ബുക്ക് ചെയ്യുന്നതിന് യശോധരന് നായര്‍ 9811219540, വാസുദേവന്‍ 9560994118, കൃഷ്ണകുമാര്‍ 8800552070 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: