കല്‍പ്പറ്റ: ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴിലുള്ള ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴിലുള്ള ദേശീയ ദുരന്ത പ്രതികരണ സേനയുടെ മോക്ക് ഡ്രില്ലും പരിശീലന ക്ലാസ്സും ജില്ലയിലെ 13 കേന്ദ്രങ്ങളില്‍ നടത്തും. സെപ്തംബര്‍ 26ന് ഗവണ്മെന്റ് കോളേജ് കല്‍പ്പറ്റ രാവിലെ 10.30 , ഡബ്ല്യു.എം.ഒ. കോളേജ് മുട്ടില്‍ 2.30, സെപ്തംബര്‍ 27ന് ഗവണ്മെന്റ് ഹൈസ്കൂള്‍ മേപ്പാടി 10.30 ഗവണ്മെന്റ് ഹൈസ്കൂള്‍ പിണങ്ങോട് 2.30, സെപ്റ്റംബര്‍ 28ന് സെന്റ് മേരിസ് കോളേജ്, സു.ബത്തേരി 10.30, വൈ.എം.സി.എ, പുല്‍പ്പള്ളി സു.ബത്തേരി 2.30, സെപ്തംബര്‍ 29ന് ജി.വി.എച്ച്.എസ്. മീനങ്ങാടി 10.30, ജി.വി.എച്ച്.എസ്. അമ്പലവയല്‍ ബത്തേരി 2.30, സെപ്തംബര്‍ 30ന് ജി.എച്ച്.എസ്. പനമരം, മാനന്തവാടി 10.30 ജി,എച്ച്.എസ്. മാനന്തവാടി 2.30, ഒക്ടോബര്‍ 1ന് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് തലപ്പുഴ 10.30, മേരി മാതാ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് മാനന്തവാടി 2.30, ഒക്ടോബര്‍ 3ന് എസ്.കെ.എം.ജെ./ കളക്ടറേറ്റ് കല്‍പ്പറ്റ 10.30
പ്രകൃതി ദുരന്തമുണ്ടാകുമ്പോള്‍ സമയോചിത രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിന് പ്രതേ്യക പരിശീലനം ലഭിച്ച സേനയാണ് എന്‍.ഡി.ആര്.എഫ്. 2005 ലെ നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട് അനുസരിച്ചാണ് സേനയുടെ രൂപീകരണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ദുരന്തങ്ങളില്‍ സ്തുത്യര്‍ഹ സേവനം കാഴ്ചവെക്കാന്‍ സേനക്ക് സാധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: